Advertisement

പാലാ ഉപതെരഞ്ഞെടുപ്പ്; പത്രികാ സമര്‍പ്പണത്തിനുള്ള സമയപരിധി ബുധനാഴ്ച്ച വരെ; സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാതെ കേരള കോണ്‍ഗ്രസ്

August 31, 2019
Google News 1 minute Read

പാലാ ഉപതെരഞ്ഞെടുപ്പില്‍ പത്രികാ സമര്‍പ്പണത്തിനുള്ള സമയപരിധി ബുധനാഴ്ച്ച അവസാനിക്കുമെന്നിരിക്കെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനാകാതെ കേരള കോണ്‍ഗ്രസ്.നിഷയെ പരിഗണിക്കുന്നതില്‍ ജോസ് വിഭാഗത്തില്‍ ഭിന്നത ഉണ്ടായതോടെയാണ് പ്രഖ്യാപനം വൈകുന്നത്.

Read more: പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചുമതല ഏഴംഗ സമിതിയ്ക്ക്; ആര്‍ക്കും മത്സരിക്കാമെന്ന് റോഷി അഗസ്റ്റിന്‍

ഏഴംഗ സമിതി അഭിപ്രായ ശേഖരണം നടത്തി ഇന്ന് രാത്രിയോടെ തീരുമാനം യുഡിഎഫിനെ അറിയിക്കും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആസൂത്രണം ചെയ്യാന്‍ യുഡിഎഫ് ഉപസമിതിയും കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ജില്ലാ കമ്മറ്റിയും ഇന്ന് കോട്ടയത്ത് ചേരും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here