Advertisement

‘ഹാട്രിക്ക് ക്ലബിലേക്ക് സ്വാഗതം’; ബുംറയ്ക്ക് അഭിനന്ദനവുമായി ഹർഭജനും ഇർഫാനും

September 1, 2019
Google News 5 minutes Read

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഹാട്രിക്ക് നേടിയ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെ ഹാട്രിക്ക് ക്ലബിലേക്ക് സ്വാഗതം ചെയ്ത് മുൻ ഇന്ത്യൻ താരങ്ങളായ ഹർഭജൻ സിംഗും ഇർഫാൻ പത്താനും. ബുംറയ്ക്കു മുൻപ് ടെസ്റ്റ് ഹാട്രിക്ക് നേടിയ ഇന്ത്യൻ ബൗളർമാരാണ് ഇരുവരും.

2001 മാർച്ചിൽ ഓസ്ട്രേലിയക്കെതിരെയായിരുന്നു ഹർഭജൻ സിംഗിൻ്റെ ഹാട്രിക്ക് നേട്ടം. കൊൽക്കത്തയിൽ നടന്ന മൂന്നാം ടെസ്റ്റിൽ റിക്കി പോണ്ടിംഗ്, ആഡം ഗിൽക്രിസ്റ്റ്, ഷെയിൻ വോൺ എന്നിവരുടെ വിക്കറ്റുകളാണ് ഹർഭജൻ വീഴ്ത്തിയത്. പോണ്ടിംഗിനെയും ഗിൽക്രിസ്റ്റിനെയും വിക്കറ്റിനു മുന്നിൽ കുരുക്കിയ ഹർഭജൻ ഷെയിൻ വോണിനെ ശിവ്സുന്ദർ ദാസിൻ്റെ കൈകളിലെത്തിക്കുകയായിരുന്നു. ഒരു ഇന്ത്യൻ ബൗളറുടെ ആദ്യ ടെസ്റ്റ് ഹാട്രിക്കായിരുന്നു അത്.

Read Also: ‘ഒരിക്കൽ മാത്രം സംഭവിക്കുന്ന അത്ഭുതം’; ബുംറയെ പുകഴ്ത്തി ഇയാൻ ബിഷപ്പ്

2006 ജനുവരിയിലായിരുന്നു ഇർഫാൻ്റെ ഹാട്രിക്ക് പ്രകടനം. പാകിസ്താനെതിരെ നടന്ന ടെസ്റ്റ് പരമ്പരയുടെ മൂന്നാമത്തയും അവസാനത്തെയും മത്സരത്തിൻ്റെ ആദ്യ ഓവറിലായിരുന്നു ഇർഫാൻ റെക്കോർഡ് കുറിച്ചത്. സൽമാൻ ബട്ട്, യൂനിസ് ഖാൻ, മുഹമ്മദ് യൂസുഫ് എന്നിവരുടെ വിക്കറ്റുകളാണ് ഇർഫാൻ വീഴ്ത്തിയത്. ബട്ടിനെ ദ്രാവിഡ് കൈപ്പിടിയിലൊതുക്കിയപ്പോൾ യൂനിസ് ഖാനെ വിക്കറ്റിനു മുന്നിൽ കുരുക്കിയ പത്താൻ യൂസുഫിൻ്റെ കുറ്റി പിഴുതു.

Read Also: ‘ഹാട്രിക്ക് ലഭിക്കാൻ കാരണം ക്യാപ്റ്റനാണെ’ന്ന് ബുംറ; അഭിമുഖത്തിനിടെ പൊട്ടിച്ചിരിച്ച് കോലി: വീഡിയോ

അതേ സമയം, വിൻഡീസിനെ 117 റൺസിനു പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 30 റൺസ് എടുത്തിട്ടുണ്ട്. 4 റൺസെടുത്ത മായങ്ക് അഗർവാളിനെ കെമാർ റോച്ച് പുറത്താക്കി. ചേതേശ്വർ പൂജാരയും ലോകേഷ് രാഹുലുമാണ് ക്രീസിൽ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here