‘ഒരിക്കൽ മാത്രം സംഭവിക്കുന്ന അത്ഭുതം’; ബുംറയെ പുകഴ്ത്തി ഇയാൻ ബിഷപ്പ്

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഹാട്രിക്കടക്കം ആറു വിക്കറ്റിട്ട ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയെ പുകഴ്ത്തി മുൻ വിൻഡീസ് പേസറും കമൻ്റേറ്ററുമായ ഇയാൻ ബിഷപ്പ്. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അത്ഭുതമെന്നാണ് ബിഷപ്പ് ബുംറയെപ്പറ്റി ട്വിറ്ററിൽ കുറിച്ചത്. ട്വീറ്റ് വ്യാപകമായി പങ്കു വെക്കപ്പെടുന്നുണ്ട്.
Read Also: ‘ഹാട്രിക്ക് ലഭിക്കാൻ കാരണം ക്യാപ്റ്റനാണെ’ന്ന് ബുംറ; അഭിമുഖത്തിനിടെ പൊട്ടിച്ചിരിച്ച് കോലി: വീഡിയോ
അതേ സമയം, ബിഷപ്പിനെ വിമർശിച്ചും ട്വിറ്ററിൽ കമൻ്റുകൾ വരുന്നുണ്ട്. വസീം അക്രവും അലൻ ഡൊണാൾഡും ഗ്ലെൻ മഗ്രാത്തുമൊക്കെ ബുംറയെക്കാൾ മികച്ച ബൗളർമാർ ആയിരുന്നുവെന്നാണ് ചിലർ പറയുന്നത്.
ബുംറയുടെ പേസാക്രമണത്തിൽ തകർന്നടിഞ്ഞ വിൻഡീസ് 117 റൺസിന് ഓൾ ഔട്ടായിരുന്നു. രണ്ടാം ദിവസം 87/7 എന്ന നിലയിൽ പരുങ്ങിയ വിൻഡീസിൻ്റെ ആറു മുൻനിര വിക്കറ്റുകളാണ് ബുംറ പിഴുതത്. 12.1 ഓവറിൽ 27 റൺസ് വഴങ്ങിയായിരുന്നു ബുംറയുടെ പ്രകടനം. ഇന്ന് വിക്കറ്റുകളൊന്നും അദ്ദേഹത്തിനു ലഭിച്ചില്ല.
Read Also: ധോണിയെ തഴഞ്ഞു; ബുംറയ്ക്ക് വിശ്രമം: ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 ടീമിനെ പ്രഖ്യാപിച്ചു
299 റൺസിൻ്റെ ലീഡുമായി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസ് എടുത്തിട്ടുണ്ട്. 4 റൺസെടുത്ത മായങ്ക് അഗർവാളിനെ കെമാർ റോച്ച് പുറത്താക്കി. ചേതേശ്വർ പൂജാരയും ലോകേഷ് രാഹുലുമാണ് ക്രീസിൽ.
Jasprit Bumrah is a once in a lifetime talent.
— Ian bishop (@irbishi) August 31, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here