ഇന്നു മുതൽ പുതിയ മോട്ടോർ വാഹന ഭേദഗതി നിയമം പ്രാബല്യത്തിൽ

ഇന്നു മുതൽ പുതിയ മോട്ടോർ വാഹന ഭേദഗതി നിയമം  നിലവിൽ വന്നു. നിയമം ലംഘിച്ചാൽ കനത്ത പിഴ നൽകേണ്ടി വരും. നിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ കർശന പരിശോധനയും ഇന്നു മുതൽ ഉണ്ടാകും.

നിലവിൽ ഒടുക്കുന്ന പിഴയുടെ പത്തിരട്ടിയാണ് പിഴ നൽകേണ്ടി വരിക. മദ്യപിച്ചു വാഹനം ഓടിച്ചാൽ 10000 രൂപയും കുറ്റം ആവർത്തിച്ചാൽ 15000 രൂപയുമാണ് പിഴ. മൊബൈൽ ഫോൺ ഉപയോഗിച്ച് വണ്ടി ഓടിച്ചാൽ 10000 രൂപ പിഴ നൽകേണ്ടതായി വരും. ഹെൽമെറ്റോ സീറ്റ് ബെൽറ്റോ ധരിക്കാതെ യാത്ര ചെയ്താൽ 1000 രൂപ പിഴ നൽകണം. അമിത വേഗതയിൽ വാഹനം ഓടിച്ചാൽ ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 2000 രൂപയും മീഡിയം ഹെവി വാഹനങ്ങൾക്ക് 4000 രൂപയുമാണ് പിഴ ഈടാക്കുക. ചുവപ്പ് സിഗ്‌നൽ തെറ്റിച്ചാൽ 10000 രൂപയും അപകടകരമായ രീതിയിൽ വാഹനം ഓടിച്ചാൽ 5000 രൂപയും ഒന്നിൽ കൂടുതൽ ആളുകളെ ഇരു ചക്രവാഹനത്തിൽ കയറ്റിയാൽ 2,000 രൂപയുമാണ് പിഴ ഒടുക്കേണ്ടത്.

ഓവർലോഡിന് 20000 രൂപയാണ് പിഴ നൽകേണ്ടത്. ആംബുലൻസ് പോലുളള ആവശ്യ സർവീസുകൾക്ക് വഴി നൽകിയില്ലെങ്കിൽ 10000 രൂപ പിഴ ഈടാക്കും. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാൽ 5000 രൂപ പിഴയും കുട്ടികൾ ഓടിച്ചാൽ 25,000 രൂപയും പിഴ ഒടുക്കേണ്ടി. ലൈസൻസ് റദ്ദാക്കിയാൽ കമ്മ്യൂണിറ്റി റിഫ്രഷ് കോഴ്‌സിന് വിധേയമാകേണ്ടതായിട്ടുമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top