വെസ്റ്റ് ഇൻഡീസ് 117നു പുറത്ത്; വീണ്ടും ബാറ്റ് ചെയ്യാനിറങ്ങി ഇന്ത്യ

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ വെസ്റ്റ് ഇൻഡീസ് 117നു പുറത്ത്. ഇന്ത്യയുടെ 416 റൺസിന് മറുപടിയായാണ് വിൻഡീസ് കുറഞ്ഞ സ്കോറിൽ പുറത്തായത്. തുടർച്ചയായി പന്തെറിഞ്ഞ് ബൗളർമാർ തളർന്നതു കൊണ്ട് തന്നെ വെസ്റ്റ് ഇൻഡീസിനെ ഫോളോ ഓൺ ചെയ്യിപ്പിക്കേണ്ടതില്ലെന്ന് ക്യാപ്റ്റൻ വിരാട് കോലി തീരുമാനിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യ വീണ്ടും ബാറ്റിംഗിനിറങ്ങിയിട്ടുണ്ട്. നേരത്തെ 87/7 എന്ന നിലയിലാണ് വിൻഡീസ് മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്.
Read Also: ഹാട്രിക്കടക്കം ആറു വിക്കറ്റ്; ബുംറയുടെ പേസാക്രമണത്തിൽ തകർന്ന് വിൻഡീസ്
തലേ ദിവസത്തെ സ്കോറിനോട് 30 റൺസ് കൂടി കൂട്ടിച്ചേർക്കാനേ ആതിഥേയർക്കായുള്ളൂ. പത്ത് റണ്‍സ് കൂടി നേടിയപ്പോള്‍ റഖീം കോണ്‍വാലിനെ ഷമി പുറത്താക്കി. തുടർന്ന് ഒൻപതാം വിക്കറ്റിൽ ജമാര്‍ ഹാമിള്‍ട്ടണ്‍-കെമര്‍ റോച്ച് സഖ്യം 20 റണ്‍സ് കൂട്ടിച്ചേർത്തു. സ്കോര്‍ 117ല്‍ നില്‍ക്കെയാണ് വിൻഡീസിൻ്റെ അവസാന രണ്ട് വിക്കറ്റുകൾ വീണത്. ഇന്നത്തെ വിക്കറ്റുകള്‍ ഷമി, ഇഷാന്ത് ശര്‍മ്മ, രവീന്ദ്ര ജഡേജ എന്നിവരാണ് നേടിയത്.
Read Also: ഇഷാന്തിന് ആദ്യ ടെസ്റ്റ് അർധ സെഞ്ചുറി; മുഷ്ടി ചുരുട്ടി ആഘോഷിച്ച് കോലിയും ടീം അംഗങ്ങളും: വീഡിയോ
രണ്ടാം ദിവസത്തിൽ ഹാട്രിക്കടക്കം ആറു വിക്കറ്റെടുത്ത ബുംറയാണ് വിൻഡീസിനെ തകർത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here