Advertisement

കുരുക്ക് മുറുകി ശ്രീറാം വെങ്കിട്ടരാമൻ; ശ്രീറാം വെങ്കിട്ടരാമന്റെ ക്രമക്കേടുകളെ എതിർത്തതിന്റെ പേരിൽ കെഎഎസ്ഇ എക്‌സിക്യുട്ടീവ് ഡയറക്ടറെ പിരിച്ചുവിട്ടു; 24 എക്‌സ്‌ക്ലൂസീവ്

September 3, 2019
Google News 1 minute Read

ശ്രീറാംവെങ്കിട്ടരാമന്റെ ക്രമക്കേടുകളെ എതിർത്തതിന്റെ പേരിൽ കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസ് എക്‌സിക്യുട്ടീവ് (കെഎഎസ്ഇ) ഡയറക്ടറെ പിരിച്ചുവിട്ടത് തൊഴിൽ നിയമങ്ങൾ ലംഘിച്ച്. പിരിച്ചുവിടൽ അടക്കമുള്ള വിഷയങ്ങൾ പിന്നീട് ചർച്ച ചെയ്യാനായി മാറ്റിവച്ചിട്ടും അതേ യോഗത്തിൽത്തന്നെ പിരിച്ചുവിടാൻ തീരുമാനിച്ചെന്ന രേഖകളുണ്ടാക്കിയായിരുന്നു നടപടി. സ്ഥിരം നിയമനമായിട്ടും നോട്ടീസ് പോലും നൽകാതെയായിരുന്നു പിരിച്ചുവിടൽ.

കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിൽ മാനേജിംഗ് ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ നടപടികളെ ചോദ്യം ചെയ്തതിനും സർക്കാരിന് പരാതി നൽകിയതിനുമുള്ള പ്രതികാരമായിരുന്നു എക്‌സിക്യുട്ടീവ് ഡയറക്ടർ പി.റ്റി.ഗിരീഷിന്റെ പിരിച്ചുവിടൽ. സംസ്ഥാന സർക്കാർ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയപ്പോൾ എക്‌സിക്യുട്ടീവ് ഡയറക്ടർ തസ്തികയിൽ സ്ഥിരനിയമനമാണ് ഗിരീഷന് നൽകിയത്. ഫാഷൻ ഷോയിൽ പങ്കാളിയാകാനും ജീവനക്കാരെ പിരിച്ചുവിടാനുമുള്ള ശ്രീരാം വെങ്കിട്ടരാമന്റെ നടപടികളെ എതിർത്തതോടെ ചില വ്യാജ ആരോപണങ്ങളുണ്ടാക്കി അദ്ദേഹത്തെ പിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു.

Read Also : കെഎഎസ്ഇ മാനേജിംഗ് ഡയറക്ടറായിരിക്കെ ശ്രീറാം വെങ്കിട്ടരാമൻ അനധികൃത നിയമനം നടത്തിയെന്ന് രേഖകൾ

ഡയറക്ടർ ബോർഡിന്റെ 2018 ജൂൺ 13 ലെ ഇരുപതാമത്തെ യോഗത്തിലാണ് ഇക്കാര്യം ചർച്ചയ്ക്ക് വന്നത്. അജണ്ടയിലെ 20.12 എന്ന ഇനമായിട്ടാണ് ഇത് അജണ്ടയിലുണ്ടായിരുന്നത്. ഇതിൽ 20.11 മുതൽ 20.19 വരെയുള്ള വിഷയങ്ങൾ സമയക്കുറവ് കാരണം പിന്നീടൊരു ദിവസം ചർച്ച ചെയ്യാമെന്ന് രേഖപ്പെടുത്തി യോഗം പിരിഞ്ഞതായി രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ അന്നു തന്നെ പിരിച്ചുവിടാൻ തീരുമാനിച്ചെന്ന് കാണിച്ച് 2018 ജൂലൈ 21 ന് എക്‌സിക്യുട്ടീവ് ഡയറക്ടറെ പിരിച്ചുവിട്ടു. വ്യാജ രേഖകൾ ഇതിനായി ഉപയോഗിച്ചുവെന്നാണ് സൂചന. ഇമെയിലിലൂടെയാണ് പിരിച്ചുവിടൽ അദ്ദേഹത്തെ അറിയിച്ചത്. ഇതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയും സ്ഥിരം നിയമനം നൽകിയ ഉദ്യോഗസ്ഥനെ അതേ തസ്തികയിൽ തന്നെ തിരിച്ചെടുക്കണമെന്ന് ഉത്തരവിടുകയും ചെയ്തു. തൊഴിൽ നിയമങ്ങൾ, മൗലിക അവകാശങ്ങൾ എന്നിവയുടെ ലംഘനമെന്നായിരുന്നു കോടതി കണ്ടെത്തിയത്. എന്നാൽ അദ്ദേഹത്തിന് ചുമതലകളൊന്നും നൽകാതെ ശമ്പളം നൽകി വെറുതെ ഇരുത്തിയാണ് തൊഴിൽ വകുപ്പിലെ ഉന്നതർ പ്രതികാരം തീർക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here