Advertisement

ശ്രീറാം വെങ്കിട്ടരാമനെ പിആര്‍ഡി ഫാക്ട് ചെക്ക് വിഭാഗത്തില്‍ നിന്ന് ഒഴിവാക്കി

November 2, 2020
Google News 1 minute Read

പിആര്‍സി ഫാക്ട് ചെക്ക് വിഭാഗത്തില്‍ നിന്ന് ശ്രീറാം വെങ്കിട്ടരാമനെ ഒഴിവാക്കി. ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ബിജു ഭാസ്‌കറിനെ സമിതിയില്‍ പകരം ഉള്‍പ്പെടുത്താനും തീരുമാനിച്ചു. ശ്രീറാം വെങ്കിട്ടരാമനെ സമിതിയില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു.

Read Also : മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

തെറ്റായ വാര്‍ത്തകള്‍ കണ്ടെത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരാനാണ് പിആര്‍ഡി ഫാക്ട് ചെക്ക് വിഭാഗം രൂപീകരിച്ചത്. അതില്‍ മാധ്യമ പ്രവര്‍ത്തകനായ കെ എം ബഷീറിനെ കാറിടിച്ച് കൊന്ന കേസിലെ പ്രതിയായ ശ്രീറാമിന് ഉള്‍പ്പെടുത്തിയതാണ് വിവാദത്തിന് തിരി കൊളുത്തിയത്. പത്രപ്രവര്‍ത്തക യൂണിയന്‍ ഇതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ശ്രീറാം വെങ്കിട്ടരാമനെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.

അതേസമയം കൊലക്കേസിലെ രേഖകള്‍ ശ്രീറാമിന് കൈമാറാന്‍ കോടതി പ്രോസിക്യൂഷന് നിര്‍ദേശം നല്‍കി. അടുത്ത മാസം 12നാണ് കേസ് പരിഗണിക്കുക. അന്വേഷണ സംഘം ശേഖരിച്ച സിസി ടിവി ദൃശ്യങ്ങളും മറ്റും ആവശ്യപ്പെട്ടായിരുന്നു ശ്രീറാം കോടതിയെ സമീപിച്ചത്.

Story Highlights sriram venkitaraman, prd fact check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here