ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്തു

ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്തു. ആരോഗ്യ വകുപ്പിലാണ് നിയമനം. കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് സർവീസിൽ തിരിച്ചെടുത്തിരിക്കുന്നത്. മാധ്യമപ്രവർത്തകൻ കെഎം ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതിയാണ് ശ്രീറാംവെങ്കിട്ടരാമൻ.

പത്രപ്രവർത്തക യൂണിയനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് സർവീസിൽ തിരിച്ചെടുക്കാൻ തീരുമാനമായത്. ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെൻഷൻ സർക്കാറിന് ബാധ്യതയാകുമെന്നും കോടതിയിൽ നിന്ന് അടക്കം തിരിച്ചടി നേരിടേണ്ടി വരുമെന്നും പത്രപ്രവർത്തക യൂണിയനുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

2019 ഓഗസ്റ്റ് മൂന്നിനാണ് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ ഇടിച്ച് കെഎം ബഷീർ കൊല്ലപ്പെട്ടത്. അപകടം നടക്കുമ്പോൾ ശ്രീറാം മദ്യലഹരിയിലായിരുന്നെന്നും അമിതവേഗതയാണ് അപകടത്തിനിടയാക്കിയതെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെ തുടർന്ന് അന്വേഷണ വിധേയമായി ശീറാമിനെ സർക്കാർ സസ്പെൻഡ് ചെയ്തിരിക്കുകയായിരുന്നു.

Story highlight: Sriram Venkitraman,back to service

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top