‘എന്നെക്കുറിച്ചെന്തു പറഞ്ഞാലും എനിക്കൊന്നുമില്ല’; ബോൾഡ് ലുക്കിൽ മീര നന്ദൻ

റിയാാലിറ്റി ഷോയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് മീര നന്ദൻ. ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന താരത്തിന്റെ ചില മോഡലിങ്ങ് ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഈ ഇടയിൽ മീര നന്ദൻ വാർത്തകളിൽ നിറഞ്ഞിരുന്നു. വെസ്റ്റേൺ കോസ്റ്റ്യൂമിൽ പ്രത്യക്ഷപ്പെട്ട നടിയുടെ ചിത്രങ്ങൾക്കു ചില സദാചാരവാദികൾ മോശം കമന്റും രേഖപ്പെടുത്തിയിരുന്നു.

എന്നാൽ അത്തരം കമന്റുകൾക്ക് മറുപടി നൽകികൊണ്ട് രംഗത്തു വന്നിരിക്കുകയാണ് മീര. ‘എന്നെക്കുറിച്ചെന്തു പറഞ്ഞാലും എനിക്കൊന്നുമില്ല’ എന്ന അടിക്കുറിപ്പോടെ ബോൽഡ് ലുക്കിലുള്ള ഏതാനും ഫോട്ടോകളാണ് മീര പങ്കുവെച്ചിരിക്കുന്നത്. മീരയുടെ ഈ പുതിയ ലുക്കിനെ പ്രശംസിച്ച് നിരവധി നടിമാരും ആശംസയുമായി എത്തിയിട്ടുണ്ട്.

 ‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More