ഭീതിപ്പെടുത്തി ഡോറിയൻ ചുഴലിക്കാറ്റ്; സ്പേസ് സ്റ്റേഷനിലിരുന്ന് പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു: ചിത്രങ്ങൾ, വീഡിയോ

ഡോറിയാന്‍ ചുഴലിക്കാറ്റിന്റെ ഭീകരദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. സ്പേസ് സ്റ്റേഷനിലിരുന്ന് ശാസ്ത്രജ്ഞന്മാർ പകർത്തിയ ചിത്രങ്ങളും വീഡിയോയുമാണ് ട്വിറ്ററിലൂടെ പ്രചരിക്കുന്നത്. സ്പേസ് സ്റ്റേഷനിലിരുന്ന് കാണുന്ന ഡോറിയൻ ചുഴലിക്കാറ്റിൻ്റെ ഭീകര ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്.

ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനിലിരുന്നാണ് ശാസ്ത്രജ്ഞന്മാർ ഡോറിയാന്റെ വഴിയും ശക്തിയുമൊക്കെ നിരീക്ഷിച്ച് കൃത്യമായ വിവരങ്ങള്‍ ഭൂമിയിലേയ്ക്ക് കൈമാറുന്നത്. ഭൂമിയില്‍ നിന്നും ഏകദേശം 400 കിലോമീറ്റര്‍ അകലെ നിന്നുമാണ് ഡോറിയാന്റെ പകര്‍ത്തിയിരിക്കുന്നത്. ബഹിരാകാശ യാത്രികരായ ലൂക് പര്‍മീറ്റാനോ, ക്രിസ്റ്റീന കോച്ച് എന്നിവരാണ് അമ്പരപ്പിക്കുന്ന ഈ ഭീകരക്കാഴ്ചയുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നാസയും ഡോറിയാനെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നുണ്ട്.

ബഹാമസ് നേരിട്ടതില്‍ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഡോറിയന്‍. അമേരിക്കന്‍ ഐക്യനാടുകളില്‍ കനത്ത നാശമാണ് ഡോറിയന്‍ ചുഴലിക്കാറ്റ് വിതച്ചത്. ഗ്രാന്‍ഡ് ബഹാമ, ഗ്രേറ്റ അബാകോ ദ്വീപുകളിലെ പതിനായിരക്കണക്കിന് വീടുകള്‍ ഡോറിയാന്‍ തകര്‍ത്തു. ഫ്ളോറിഡയിലാണ് ഡോറിയാൻ ചുഴലിക്കാറ്റിന്‍റെ താണ്ഡവം.

വീഡിയോ ഇവിടെ കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top