മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കാനുള്ള ഉത്തരവ് ചോദ്യം ചെയ്ത് ഫ്‌ളാറ്റ് ഉടമകൾ ഇന്ന് സുപ്രീംകോടതിയിൽ തിരുത്തൽ ഹർജി നൽകും

മരടിലെ അഞ്ച് ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാനുള്ള ഉത്തരവ് ചോദ്യം ചെയ്ത് ഫ്‌ലാറ്റ് ഉടമകള്‍ സുപ്രീംകോടതിയില്‍ ഇന്ന് തിരുത്തല്‍ ഹര്‍ജി നല്‍കിയേക്കും.

റിട്ട് ഹര്‍ജികള്‍ സ്വീകരിക്കാന്‍ സുപ്രീംകോടതി റജിസ്ട്രി തയാറാകാത്ത സാഹചര്യത്തിലാണ് അവസാനശ്രമം. മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങളുമായി ബന്ധപ്പെട്ട പുതിയ ഹര്‍ജികള്‍ സ്വീകരിക്കരുതെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം നിലവിലുണ്ട്.

എന്നാല്‍, തിരുത്തല്‍ ഹര്‍ജി സമര്‍പ്പിക്കുന്നതില്‍ തടസമില്ലെന്നാണ് ഫ്‌ളാറ്റ് ഉടമകള്‍ക്ക് ലഭിച്ച നിയമോപദേശം. അതേ സമയം, തിരുത്തല്‍ ഹര്‍ജി പരിഗണിക്കാന്‍ തീരുമാനിച്ചാല്‍ മൂന്ന് മുതിര്‍ന്ന ജഡ്ജിമാര്‍ അടക്കം അഞ്ച് ജഡ്ജിമാരടങ്ങിയ ബെഞ്ചാകും ഇത് പരിഗണിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top