മോട്ടോർ വാഹന ഭേദഗതിയിൽ ഇളവ് തേടി കേരളം

മോട്ടോർ വാഹന ഭേദഗതിയിൽ ഇളവ് തേടി കേരളം കേന്ദ്ര സർക്കാരിന് കത്തയക്കും. ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ടിന് മേൽ ഈ മാസം 16 നു കേന്ദ്രത്തിനു കത്തയക്കാനാണ് തീരുമാനം. അതേസമയം മോട്ടോർ വാഹന ഭേദഗതി സംബന്ധിച്ച് വ്യക്തത വരുന്നത് വരെ ഇളവ് തുടരുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.

മോട്ടോർ വാഹന നിയമ ഭേദഗതി നടപ്പാക്കാത്ത സംസ്ഥാനങ്ങളുടെ മാതൃക പരിശോധിക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ആറ് സംസ്ഥാനങ്ങൾ മോട്ടോർ വാഹന നിയമ ഭേദഗതി നടപ്പാക്കിയിട്ടില്ല. അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് സർക്കാരുകൾ ഈ നിയമം നടപ്പാക്കാതെ വച്ചിരിക്കുന്നത്. സുപ്രീംകോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം. ഈ സാഹചര്യങ്ങൾ കൂടി പരിഗണിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗത മന്ത്രി ഗതാഗത സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു. ഈ മാസം 16 നു റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. റിപ്പോർട്ട് ലഭിച്ചയുടൻ മോട്ടോർ വാഹന നിയമ ഭേദഗതിയിൽ കേന്ദ്രത്തിനു കത്തയക്കാമെന്നാണ് സർക്കാരിന്റെ തീരുമാനം.

അതേസമയം മോട്ടോർ വാഹന ഭേദഗതി സംബന്ധിച്ച് വ്യക്തത വരുന്നത് വരെ ഇളവ് തുടരുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. അയൽ സംസ്ഥാനങ്ങൾ ഉൾപ്പെടെ നടപ്പാക്കാത്ത നിയമം ഇവിടെ തിടുക്കത്തിൽ നടപ്പാക്കിയത് ശക്തമായ വിമർശനത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് പുനപരിശോധനയ്ക്ക് സർക്കാർ ഒരുങ്ങുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top