കുവൈറ്റിൽ നിന്ന് കണ്ണൂരിലേക്ക് ഗോ എയർ നേരിട്ടുള്ള സർവീസ് തുടങ്ങുന്നു

കുവൈറ്റിൽ നിന്ന് കണ്ണൂരിലേക്ക് ഗോ എയർ നേരിട്ടുള്ള സർവീസ് ആരംഭിക്കുന്നു. സെപ്റ്റംബർ 19 മുതലാണ് സർവീസ് തുടങ്ങുക. രാവിലെ 10.30 ന് കുവൈറ്റിൽ നിന്ന് പുറപ്പെടുന്ന സർവീസ് വൈകീട്ട് 6 മണിക്ക് കണ്ണൂരിൽ എത്തും. തിരിച്ച് കണ്ണൂരിൽ നിന്ന് രാവിലെ 7 മണിക്ക് പുറപ്പെട്ട് രാവിലെ 9.30 ന് കുവൈറ്റിൽ എത്തുകയും ചെയ്യുന്ന തരത്തിലാണ് വിമാന സർവീസിന്റെ സമയം ക്രമീകരിച്ചിരിക്കുന്നത്.
Read Also; കുവൈറ്റിൽ വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കാനുള്ള നടപടികൾക്ക് ഓൺലൈൻ സംവിധാനം
ഓഫർ എന്ന നിലയിൽ തുടക്കത്തിൽ കുവൈറ്റിൽ നിന്ന് കണ്ണൂരിലേക്ക് 28 ദിനാർ ആണ് ഒരു ഭാഗത്തേക്കുള്ള നിരക്കായി ഈടാക്കുകയെന്ന് ഗോ എയർ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഗോ എയർ പ്രതിനിധികളായ ബക്കുൽ ഗാല , അർജ്ജുൻ ഗുപ്ത, ജലീൽ ഖാലിദ്, വത്തനിയ ഗ്രൂപ്പ് പ്രതിനിധി സലിം മുറാദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here