ഷോളയാർ ഡാമിൽ ജലനിരപ്പുയരുന്നു; ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിർദേശം

ഷോളയാർ ജല വൈദ്യുതപദ്ധതിയുടെ ഭാഗമായ കേരള ഷോളയാർ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ ജലനിരപ്പ് 2658.90 അടിയായ സാഹചര്യത്തിൽ തൃശൂർ ജില്ലാ കളക്ടർ ഒന്നാം മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ചാലക്കുടി പുഴയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.തമിഴ്‌നാട് ഷോളയാർ പവർ ഹൗസ് ഡാമിൽനിന്നും കേരള ഷോളയാർ ഡാമിലേക്ക് 500 ക്യുസെക്‌സ് വെള്ളം ഒഴുകി എത്തുന്നുണ്ട്.

Read Also; തിരുവോണദിവസം കോഴിക്കോട് ബീച്ചിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

ഈ നീരൊഴുക്ക് തുടർന്നാൽ വരും ദിവസങ്ങളിൽ കേരള ഷോളയാർ ഡാമിന്റെ ജലനിരപ്പ് പൂർണശേഷിയിൽ എത്താൻ ഇടയുണ്ട്. 2663 അടിയാണ് ഡാമിന്റെ പൂർണ സംഭരണ ശേഷി. കേരള ഷോളയാർ ഡാമിൽ ജലനിരപ്പുമായി ബന്ധപ്പെട്ട ഒന്നാം മുന്നറിയിപ്പായ ‘ബ്ലൂ അലേർട്ട്’ പ്രഖ്യാപിക്കുന്നതിനുള്ള പരിധി 2658 അടിയാണ്. ഇത് മറികടന്ന സാഹചര്യത്തിലാണ് ഒന്നാം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഡാമിൽ നിലവിൽ സംഭരണ ശേഷിയുടെ 92.62 ശതമാനം വെള്ളമാണുള്ളത്. എന്നാൽ ഇപ്പോൾ കേരള ഷോളയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ വളരെ കുറഞ്ഞിട്ടുണ്ട്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top