അപ്പോളോ ടയേഴ്‌സ് അഞ്ച് ദിവസത്തേക്ക് ഉത്പാദനം നിർത്തി

അപ്പോളോ ടയേഴ്‌സ് അഞ്ച് ദിവസത്തേക്ക് ഉത്പാദനം നിർത്തി. വാഹന വിപണിയിലെ മാന്ദ്യമാണ് ഉത്പാദനം നിർത്താൻ കാരണം. കളമശേരി, ചാലക്കുടി എന്നിവിടങ്ങളിലെ പ്ലാന്റുകൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്.

ടയർ ചെലവില്ലാത്തതിനാൽ ഓണാവധി കൂടി കണക്കിലെടുത്ത് ചാലക്കുടിയിലെ പേരാമ്പ്ര അപ്പോളോ ടയേഴ്‌സ് അഞ്ചുദിവസത്തേക്ക് അടച്ചു. കളമശ്ശേരി അപ്പോളോ ടയേഴ്‌സ് ചൊവ്വാഴ്ച്ച മുതൽ അഞ്ച് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ശനിയാഴ്ച്ച പ്ലാന്റ് തുറക്കും.

Read Also : രാജ്യത്തെ മനുഷ്യനിർമിത സാമ്പത്തിക മാന്ദ്യത്തിന്റെ ആഴം ആശങ്കപ്പെടുത്തുന്നു; മുന്നറിയിപ്പുമായി മൻമോഹൻ സിംഗ്

ഇവിടെയുള്ള തൊഴിലാളികൾക്ക് പകുതി വേതനമാണ് ലഭിക്കുക. ലീവിലുള്ളവർക്ക് അതെടുത്ത് ശമ്പളനഷ്ടം പരിഹരിക്കാം.

അപ്പോളോ ടയേഴ്സ് അഞ്ച് ദിവസത്തേക്ക് ഉദ്പാതനം നിർത്തിവയ്ക്കുക മാത്രമാണ് ചെയ്തത്. എന്നാൽ പ്ലാന്റ് അടച്ചുപൂട്ടിയെന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്.

ട്രക്കുകളുടേയും മിനി ട്രക്കുകളുടേയും ടയറാണ് പേരാമ്പ്രയിൽ ഉത്പാദിപ്പിക്കുന്നത്. ഇവിടെനിന്നും ടയർ വാങ്ങുന്ന ഒന്നാം നമ്പർ കമ്പനിയായ മാരുതി ഇവിടെ നിന്നും ടയർ വാങ്ങുന്നതിൽ 60 ശതമാനം കുറവ് വരുത്തിയിരുന്നു. പ്രതിദിനം 300 ടൺ ടയറാണ് ഉത്പാദിപ്പിച്ചിരുന്നത്. നിലവിൽ 15 കോടിയുടെ ടയറാണ് പ്ലാന്റിൽ കെട്ടികിടക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top