ഭോപ്പാലിൽ ബോട്ട് മറിഞ്ഞു; 12 മരണം

ഗണേശോൽസവത്തിനിടെ ഭോപ്പാലിൽ ബോട്ട് മറിഞ്ഞു 12 പേർ മരിച്ചു. പുലർച്ചെ നാല് മുപ്പതിനായിരുന്നു ദുരന്തം.

ഭോപ്പാലിലെ ഖത്തലപുരാ ഘട്ടിൽ ഗണേശവിഗ്രഹ നിമജ്ജനത്തിന് എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. പതിനാറ് പേർ ബോട്ടിലുണ്ടായിരുന്നു. കാണാതായ ഒരാൾക്ക് വേണ്ടി തിരച്ചിൽ ഊർജിതമാക്കി.

Read Also : ഓണനാളിൽ രണ്ടിടങ്ങളിലായി ഉണ്ടായ അപകടത്തിൽ നാല് മരണം

മരിച്ചവരുടെ കുടുംബത്തിന് അടിയന്തരസഹായമായി നാല് ലക്ഷം രൂപ മധ്യപ്രദേശ് സർക്കാർ പ്രഖ്യാപിച്ചു. മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടതായി മുഖ്യമന്ത്രി കമൽനാഥ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top