പാർവതിയുടെ മുഖത്ത് ആസിഡ് ഒഴിക്കുന്ന ആസിഫ്; മേക്കിംഗ് വീഡിയോ വൈറൽ

തീയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമാണ് ഉയരെ. ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ അതിജീവനത്തിൻ്റെ കഥ പറയുന്ന ചിത്രം കേട്ടു തഴമ്പിച്ച സൗന്ദര്യ സങ്കല്പങ്ങളെയൊക്കെ തകിടം മറിച്ചു. പാർവതി കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രം തീയറ്ററിൽ ശ്രദ്ധേയമായ വിജയം നേടിയിരുന്നു. ഇപ്പോൾ ചിത്രത്തിൻ്റെ മേക്കിംഗ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

മൂന്നര മിനിറ്റോളം നീളുന്ന വീഡിയോയിൽ സെറ്റ് നിർമ്മാണവും ഷൂട്ടിംഗും ഉൾപ്പെടെയുള്ളവ കാണിക്കുന്നുണ്ട്. ആസിഫ് അലി പാർവതിയുടെ മുഖത്ത് ആസിഡ് ഒഴിക്കുന്ന സീനിൻ്റെ ചിത്രീകരണമാണ് വീഡിയോയിലെ ഹൈലൈറ്റ്. ക്ലൈമാക്സ് ചിത്രീകരണവും വീഡിയോയിൽ കാണാം.

പാര്‍വ്വതിക്കൊപ്പം ആസിഫ് അലിയും ടൊവിനോയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. പല്ലവി എന്ന കഥാപാത്രമായാണ് ഉയരെയില്‍ പാര്‍വ്വതി വേഷമിടുന്നത്. സിദ്ധിഖ്, പ്രേംപ്രകാശ്, പ്രതാപ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. നവാഗതനായ മനു അശോകനാണ് ചിത്രത്തിന്റെ സംവിധാനം. ബോബി സഞ്ജയ് ആണ് ഉയരെ എന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്.

എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുക, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മലയാള ചലച്ചിത്ര ലോകത്ത് ഒട്ടനവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സില്‍ നിന്നും പുറത്തുവരുന്ന പുതിയ നിര്‍മ്മാണ കമ്പനിയാണ് എസ് ക്യൂബ് ഫിലിംസ്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ അമരക്കാരനായ പി വി ഗംഗാധരന്റെ മക്കളാണ് ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍. എസ് ക്യൂബ് ഫിലിംസിന്റെ ആദ്യ ചിത്രം കൂടിയാണ് ഉയരെ. കൊച്ചി, മുംബൈ, ആഗ്ര ധുലെ തുടങ്ങിയ സ്ഥലങ്ങളിലൊക്കെയായിരുന്നു ഉയരെ എന്ന സിനിമയുടെ ചിത്രീകരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top