മരട് ഫ്‌ളാറ്റ് പ്രശ്‌നം; കൈയൊഴിഞ്ഞ് ഫ്‌ളാറ്റ് നിര്‍മ്മാതാക്കളായ ആല്‍ഫാ വെഞ്ചേഴ്‌സ്

മരട് ഫ്‌ളാറ്റ് പ്രശ്‌നത്തില്‍ കൈയൊഴിഞ്ഞ് ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍. ഫ്‌ളാറ്റിന്റെ ഉടമസ്ഥാവകാശം കമ്പനിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഫ്‌ളാറ്റ് നിര്‍മ്മാതാക്കളായ ആല്‍ഫാ വെഞ്ചേഴ്‌സ് നഗരസഭ നല്‍കിയ നോട്ടീസിന് മറുപടി നല്‍കി.  ഫ്‌ളാറ്റ് രജിസ്റ്റര്‍ ചെയ്തത് ഉടമകളുടെ പേരിലാണെന്നും ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.

ഫ്‌ളാറ്റില്‍ തമസിക്കുന്നവര്‍ക്കും ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കുമായി രണ്ട് നോട്ടീസാണ് നഗരസഭ നല്‍കിയിരുന്നത്. അതേസമയം,  നിയമപരമായി എല്ലാ ഡോക്യുമെന്റും പരിശോധിച്ചതിനു ശേഷമാണ് തങ്ങള്‍ ഫ്‌ളാറ്റ് വാങ്ങിയതെന്ന് ഫ്‌ളാറ്റിലെ താമസക്കാര്‍ പറയുന്നു. മാത്രമല്ല , ഫ്‌ളാറ്റിനു അനുമതി നല്‍കിയ മുന്‍സിപ്പാലിറ്റിക്കും ഫ്‌ളാറ്റിന്റെ അനധികൃത നിര്‍മ്മാണത്തില്‍ പങ്കുണ്ടെന്നും താമസക്കാര്‍ വ്യക്തമാക്കുന്നു. ജനാധിപത്യ മഹിള അസോസിയേഷന്‍ ഉള്‍പ്പെടെയുള്ളവര്‍ ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top