‘ബി റോഡ് സേഫ്’; അബുദാബി പൊലീസ് ബോധവത്കരണ ക്യാമ്പെയിൻ ആരംഭിച്ചു

അബുദാബി പോലീസ് ‘ബി റോഡ് സേഫ്’ എന്ന ക്യാംപെയിനിന്റെ ഭാഗമായി വാഹനമോടിക്കുന്നവർക്കുള്ള ബോധവത്കരണം ആരംഭിച്ചു. അപകടങ്ങൾ പൂർണമായും ഒഴിവാക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് അബുദാബി പോലീസ് പുതിയ ക്യമ്പെയിന് തുടക്കം കുറിച്ചത്.
ബി റോഡ് സേഫ് എന്ന കാമ്പെയിൻ പ്രകാരം, കുറഞ്ഞ വേഗതയിൽ വാഹനമോടിക്കുമ്പോൾ ശരിയായ പാത ഉപയോഗിക്കണമെന്നും ഗതാഗത തടസ്സമുണ്ടാക്കരുതെന്നും അബുദാബി പോലീസ് എല്ലാ ഡ്രൈവർമാരോടും അഭ്യർത്ഥിച്ചു. ഇടത് പാതയിൽ പിന്നിൽ നിന്ന് വേഗത്തിൽ വരുന്ന വാഹനങ്ങൾക്ക് വഴിമാറാനും പോലീസ് ,ഡ്രൈവർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വേഗതയേറിയ പാതയിൽ വേഗത കുറഞ്ഞ വാഹനം ഓടിക്കുന്നതും വലതുവശത്ത് നിന്ന് അത്തരമൊരു വാഹനത്തെ മറികടക്കുന്നതും അപകടകരമാണെന്നും ഗുരുതരമായ ട്രാഫിക് അപകടങ്ങൾക്ക് കാരണമാകുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
അബുദാബി പോലീസിലെ ട്രാഫിക്, പട്രോളിംഗ് വകുപ്പ്, ഗതാഗതത്തിനും ട്രാഫിക് അപകടങ്ങൾക്കും കാരണമാകുന്ന ട്രാഫിക് സ്വഭാവങ്ങൾ കുറയ്ക്കുന്നതിനുള്ള ബോധവൽക്കരണ സംരംഭ ചട്ടക്കൂട് പദ്ധതിയിൽ, ടാക്‌സി ഡ്രൈവർമാർക്കും സ്വകാര്യ കമ്പനി സ്റ്റാഫ് അംഗങ്ങൾക്കുമുള്ള പ്രഭാഷണങ്ങൾ ഉൾപ്പെടെ നിരവധി ക്യമ്പെയിനുകൾ നടപ്പിലാക്കി വരുന്നു. ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും ട്രാഫിക് തടസ്സങ്ങൾ ഉണ്ടാക്കരുതെന്നും നിദേശങ്ങൾ പാലിക്കണമെന്നും അബുദാബി പോലീസ് , വാഹനം ഓടിക്കുന്നവരോട് ആവശ്യപ്പെട്ടു. ആർട്ടിക്കിൾ 84 പ്രകാരം നിയമലംഘകർക്ക് 400 ദിർഹം പിഴ ഈടാക്കുമെന്നും അബുദാബി പോലീസ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here