Advertisement

ഡൽഹിയിൽ നാളെ മോട്ടോർ വാഹന പണിമുടക്ക്

September 18, 2019
Google News 0 minutes Read

ഡൽഹിയിൽ നാളെ മോട്ടോർ വാഹന പണിമുടക്ക്. ട്രക്ക്, ഓട്ടോ, ടാക്‌സി, സ്വകാര്യ ബസുകൾ ഉൾപ്പെടെ പണിമുടക്കിന്റെ ഭാഗമാകും. മോട്ടോർ വാഹന നിയമ ഭേദഗതിയിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് നടക്കുന്നത്. വാഹന ഉടമകളുടെ 41 സംഘടനകൾ ഉൾപ്പെടുന്ന ഐക്യ വേദിയുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്.

മോട്ടോർ വാഹന നിയമ ലംഘനത്തിന് ചുമത്തുന്ന പിഴ കുറച്ചില്ലെങ്കിൽ രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ഐക്യവേദി മുന്നറിയിപ്പ് നൽകി. പണിമുടക്കിനോട് സഹകരിക്കാൻ സ്‌കൂൾ ബസ് ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.

അതേസമയം, കേരളത്തിൽ നാളെ മുതൽ വാഹന പരിശോധന കർശനമാക്കാൻ തീരുമാനിച്ചു. ഗതാഗത നിയമലംഘനം വ്യാപകമാകുന്ന സാഹചര്യത്തിലാണ് നടപടി. നിയമം ലംഘിക്കുന്നവരിൽ നിന്ന് ഉടൻ പിഴ ഈടാക്കില്ല. പകരം കേസുകൾ കോടതിക്ക് കൈമാറും. പിഴ തുകയുടെ കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാൻ മുഖ്യമന്ത്രി ശനിയാഴ്ച ഉന്നതതലയോഗം വിളിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here