ഗർഭച്ഛിദ്രത്തിൽ സ്ത്രീകൾക്ക് ഏകപക്ഷീയമായി തീരുമാനം എടുക്കാനാകില്ല : കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ

ഗർഭച്ഛിദ്രത്തിൽ സ്ത്രീകൾക്ക് ഏകപക്ഷീയമായി തീരുമാനം എടുക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ. ഗർഭഛിദ്രം മൗലിക അവകാശത്തിന്റെ ഭാഗമല്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു . സുപ്രിംകോടതിയിലാണ് നിലപാട് വ്യക്തമാക്കിയത്. എംടിപി നിയമം ഉദാരമാക്കണമെന്ന ഹർജിയിലാണ് കേന്ദ്ര സർക്കാരിന്റെ നടപടി.

മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ട് 1971 (എംടിപി) പ്രകാരം 20 ആഴ്ച്ചയിൽ താഴെയുള്ള ഭ്രൂണം മാത്രമേ ഗർഭച്ഛിദ്രം നടത്താൻ സാധിക്കുകയുള്ളു. ഈ പരിധി 26 ആഴ്ച്ചയിലേക്ക് ഉയർത്തണമെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് കേന്ദ്ര സർക്കാർ സുപ്രിംകോടതിയിൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

Read Also : ഗർഭിണിയായിരുന്ന വധുവിന് വിവാഹത്തിന് മിനിറ്റുകൾ മുമ്പ് സ്‌ട്രോക്ക് വന്നു; സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞിനെ പ്രതിശ്രുധ വരനെ ഏൽപ്പിച്ച് യാത്രയായി

ഗർഭിണിയായ യുവതിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടി മാത്രമേ നിലവിൽ ഇന്ത്യയിൽ ഗർഭച്ഛിദ്രം നടത്താൻ സാധിക്കുകയുള്ളു. ഈ നിയമത്തിലും ഭേദഗതി വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top