മനോഹരം ഈ ആഴ്ച തിയേറ്ററുകളിലേക്ക്

വിനീത് ശ്രീനിവാസൻ നായകനാകുന്ന മനോഹരം ഈ മാസം 27ന് തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ ട്രെയിലറും പാട്ടും ഇതിനോടകം ഹിറ്റായി കഴിഞ്ഞു. പാലക്കാടിന്റെ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഫാമിലി ഫീൽഗുഡ് എന്റർടെയ്‌നർ ഉറപ്പാണ് പ്രേഷകർക്ക് നൽകുന്നത്.

അരവിന്ദന്റെ അതിഥികൾ, തണ്ണീർ മത്തൻ ദിനങ്ങൾ എന്നിവ തിയേറ്ററിൽ വൻ വിജയം നേടിയിരുന്നു. അത്‌കൊണ്ട് തന്നെ ചിത്രം വിനീത് ശ്രീനിവാസന് ഹാട്രിക് വിജയ സാധ്യത നൽകുമെന്ന പ്രതീക്ഷയിലാണ് പ്രേഷകർ. പ്രണയവും കുടുംബവുമാണ് ചിത്രത്തിന്റെ പ്രമേയം. അൻവർ സാദിഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മനു എന്ന സാധാരണക്കാരനായ ചെറുപ്പക്കാരന്റെ വേഷമാണ് വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്നത്. അപർണ ദാസാണ് വിനീതിന്റെ നായികയായി ചിത്രത്തിൽ എത്തുന്നത്. ഇന്ദ്രൻസും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ബേസിൽ ജോസഫ്, ദീപക് പറമ്പോൽ, കലാരഞ്ജിനി, വികെ പ്രകാശ്, ജൂഡ് ആന്റണി ജോസഫ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചക്കാലക്കൽ ഫിലിംസിന്റെ ബാനറിൽ ജോസ് ചക്കാലക്കൽ, സുനിൽ എകെ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top