Advertisement

പിറവം പള്ളി തർക്കം; പള്ളിയിൽ പ്രവേശിക്കാനുള്ള ഓർത്തഡോക്‌സ് വിഭാഗത്തിന്റെ ശ്രമം ഇന്നും തുടരും

September 26, 2019
Google News 1 minute Read

സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പിറവം സെന്റ് മേരീസ് വലിയ പള്ളിയിൽ പ്രവേശിക്കാനുള്ള ഓർത്തഡോക്‌സ് വിഭാഗത്തിന്റെ ശ്രമം ഇന്നും തുടരും. മെത്രാപ്പോലീത്തമാരുടെ നേത്യത്വത്തിൽ ഇരുവിഭാഗത്തെയും വിശ്വാസികൾ പള്ളിക്കുള്ളിലും പുറത്തുമായി നിലയുറപ്പിക്കുകയാണ്.

പള്ളിക്ക് മുന്നിലെ പ്രധാന കവാടം യാക്കോബായ വിശ്വാസികൾ താഴിട്ട് പൂട്ടിയിരുന്നു. യാക്കോബായ സഭാ അധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയും മെത്രാപ്പോലീത്തമാരും വൈദികരും നൂറുകണക്കിന് വിശ്വാസികളും പള്ളിക്കുള്ളിലുണ്ട്. മറ്റു മെത്രാപ്പോലീത്തമാരോടും വിശ്വാസികളോടും പള്ളിയിലെത്താൻ നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പേർ രാത്രി തന്നെ സ്ഥലത്തെത്തി. പള്ളി വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന നിലപാടിലാണ് സഭാ നേതൃത്വം.

Read Also : പിറവം പള്ളിയിൽ പ്രവേശിക്കാൻ പൊലീസ് സംരക്ഷണം നൽകണം; ഓർത്തഡോക്‌സ് വിഭാഗം ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി

യാക്കോബായ സഭയിലെ വൈദികരുൾപ്പടെ അറുപത്തിയേഴ് പേർക്ക് പിറവം പള്ളി പരിസരത്ത് പ്രവേശിക്കുന്നതിന് ജില്ല ഭരണകൂടം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വിധി നടപ്പാക്കാനുള്ള കാര്യങ്ങൾ പൊലീസ്, ജില്ലാ ഭരണകൂടവുമായി ആലോചിക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here