Advertisement

ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്താകുമെന്ന ഭയത്താൽ പശ്ചിമ ബംഗാളിൽ മുസ്ലിം ദമ്പതികള്‍ വീണ്ടും വിവാഹം കഴിക്കുന്നതായി റിപ്പോട്ടുകള്‍

September 27, 2019
Google News 1 minute Read

ദേശീയ പൗരത്വ രജിസ്റ്ററിൽ നിന്നും പുറത്താകുമെന്ന ഭയത്താൽ പശ്ചിമ ബംഗാളിൽ പല മുസ്ലിം ദമ്പതികളും വീണ്ടും വിവാഹം കഴിക്കുന്നതായി റിപ്പോട്ടുകൾ.

50നും 60നും മുകളിൽ പ്രായമുള്ളവരാണ് പുനർവിവാഹം ചെയ്യുന്നത്. പൗരത്വ രജിസ്റ്ററിൽ ഉൾപ്പെടുത്താൻ ഉപയോഗിക്കാവുന്ന രേഖയായാണ് കൂടുതൽ ദമ്പതികളും വിവാഹ സർട്ടിഫിക്കറ്റിനെ കാണുന്നത്. വിവാഹം നടന്നത് കുറേ കാലം മുമ്പായതിനാൽ പലരുടെയും കൈയിൽ വിവാഹസർട്ടിഫിക്കറ്റ് ഇല്ല. രജിസ്റ്ററിൽ നിന്ന് പുറത്താക്കപ്പെടുമോ എന്ന പേടിയിലാണ് പലരും വീണ്ടും വിവാഹം കഴിക്കുന്നതെന്ന് ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്  റിപ്പോർട്ട് ചെയ്യുന്നു.

സൗത്ത് പർഗനാസ് ജില്ലയിലെ ഭങ്കർ ബ്ലോക്ക് രജിസ്റ്റർ ഓഫീസിൽ കഴിഞ്ഞ മാസം 200-ന് അടുത്ത് വിവാഹങ്ങളാണ് രജിസ്റ്റർചെയ്തത്. 40 വർഷം പ്രവർത്തിച്ചതിൽ ആദ്യമായാണ് ഇത്തരത്തിലുള്ള അനുഭവമെന്ന് ഭങ്കറിലെ രജിസ്ട്രാർ അബു സെയ്ദ് പറഞ്ഞു.

ഇത്തരത്തിൽ കല്യാണം കഴിച്ചവരെല്ലാം തന്നെ ന്യൂനപക്ഷവിഭാഗത്തിൽപ്പെട്ടവരാണ്. ജില്ലയിലാകെ 600 വിവാഹങ്ങളാണ് ഇത്തരത്തിൽ നടന്നത്.

ദേശീയ പൗരത്വ രജിസ്റ്ററിന്റെ പേരിൽ ബിജെപി ഭീതി പരത്തുകയാണെന്നും എൻആർസി ബംഗാളിൽ നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും മമത ബാനർജി പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here