Advertisement

പാലായിൽ വോട്ടെണ്ണൽ അഞ്ചാം റൗണ്ടിലേക്ക് കടന്നു; നിലവിലെ ലീഡ് നില

September 27, 2019
Google News 1 minute Read

പാലായിൽ വോട്ടെണ്ണൽ അഞ്ചാം റൗണ്ടിലേക്ക് കടക്കുമ്പോൾ മൂവായിരത്തിലധികം ലീഡാണ് മാണി സി കാപ്പന് ലഭിച്ചിരിക്കുന്നത്. 3277 ആണ് എൽഡിഎഫിന്റെ നിലവിലെ ലീഡ് നില.

തലനാട്, തലപ്പനം എന്നീ പ്രദേശങ്ങളിലെ വോട്ടുകളാണ് നിലവിൽ എണ്ണിക്കൊണ്ടിരിക്കുന്നത്. ഇടത് മുന്നണിക്ക് വ്യക്തമായ ആധിപത്യമാണ് ലഭിച്ചിരിക്കുന്നത്. എല്ലാ ബൂത്തുകളിൽ എൽഡിഎഫിന് വ്യക്തമായ മേൽക്കൈയാണ് ഉള്ളത്.

യുഡിഎഫ്- 15100
എൽഡിഎഫ്- 18377
ബിജെപി- 5264

ആദ്യ റൗണ്ടിൽ 156 വോട്ടിന്റെ ലീഡ് നേടിയ മാണി സി കാപ്പൻ രണ്ടാം റൗണ്ടിലേക്ക് കടന്നപ്പോൾ 500 ൽ അധികം വോട്ടുകളുടെ ലീഡുകൾക്ക് മുന്നിലായി. ഈ സംഖ്യയാണ് മൂന്നാം റൗണ്ടിൽ രണ്ടായിരത്തിലധികം ലീഡാക്കി ഉയർത്തിയിരിക്കുന്നത്. അഞ്ചാം റൗണ്ടിലേക്ക് കടക്കുമ്പോൾ ലീഡ് നില 3277 ൽ എത്തി.

Read Also : ‘രാമപുരത്ത് ബിജെപി വോട്ട് മറിച്ചു’ : ജോസ് ടോം പുലിക്കുന്നേൽ

പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ സമമായി നിന്ന ൽെഡിഎഫ്‌യുഡിഎഫ് വോട്ടുകൾ ഇവിഎം എണ്ണി തുടങ്ങിയപ്പോൾ മാറി മറിയുകയായിരുന്നു. രാമപുരം പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണി തുടങ്ങിയത്. ഏറ്റവും കൂടുതൽ പഞ്ചായത്തുകൾ ഉള്ളത് രാമപുരത്താണ്. അതുകൊണ്ട് തന്നെ പാലയുടെ തലവിധി എന്താകുമെന്ന് രാമപുരത്തെ വോട്ടെണ്ണൽ കഴിയുന്നതോടെ മനസ്സിലായി. യുഡിഎഫിനെ തൂത്തെറിഞ്ഞ് എൽഡിഎഫ് മുന്നേറുന്ന കാഴ്ച്ചയ്ക്കാണ് പിന്നീട് പാല സാക്ഷ്യം വഹിച്ചത്. യുഡിഎഫ് കോട്ടകളെന്ന് പറയപ്പെടുന്ന രാമപുരം, കടനാട് എന്നീ പ്രദേശങ്ങളിൽ കനത്ത തിരിച്ചടിയാണ് പാർട്ടിക്ക് ലഭിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here