പാലായിലേത് സ്വയം ചോദിച്ച് വാങ്ങിയ തോൽവി : പിജെ ജോസഫ്

പാലാ ഉപതെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിനേറ്റത് ചോദിച്ച് വാങ്ങിയ തോൽവിയെന്ന് പിജെ ജോസഫ്. ചിഹ്നം മേടിക്കാതെ പോയതിന്‍റെ ഉത്തരവാദി ആരാണെന്നും കത്തയച്ചിരുന്നുവെങ്കിൽ കൊടുക്കാമായിരുന്നുവെന്നും പിജെ ജോസഫ് പറഞ്ഞു.

54 കൊല്ലം മാണി സാർ പ്രതിനിധീകരിച്ച പാലാ മണ്ഡലത്തിൽ യുഡിഎഫിന്‍റെ ജയം അനിവാര്യമാണെന്ന് കരുതിയിരുന്നു. അത് എന്ത് കൊണ്ട് സാധിച്ചില്ലെന്ന് യുഡിഎഫ് പഠിക്കണമെന്നും പിജെ ജോസഫ് പറഞ്ഞു. ഭരണഘടന ജോസ് കെ മാണി വിഭാഗം അംഗീകരിക്കാൻ തയ്യാറാവാതിരുന്നതാണ് കേരള കോൺഗ്രസില്‍ ഉണ്ടായ പ്രശ്‌നങ്ങൾക്ക് കാരണം. സ്റ്റേറ്റ് കമ്മിറ്റി വിളിച്ച് തീരുമാനിക്കാം എന്ന് ജോസ് വാശിപിടിച്ചു. നിയമവിരുദ്ധമായി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കാത്തവരുടെ പേരിൽ ഒപ്പിട്ട് തീരുമാനമെടുത്തുവെന്നും പിജെ ജോസഫ് പറയുന്നു.

Read Also : ‘പാലാ ഒരു പാഠം; മുന്നണിക്ക് ഉള്ളിൽ മത്സരം പാടില്ല’ : ബെന്നി ബെഹനാൻ

ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫിന് മുന്നിൽ വച്ച ആവശ്യം ജയസാധ്യതയും, സ്വീകാര്യതയുമാണ്. ജോസ് വിഭാഗത്തിൽ അര ഡസൻ ആളുകളെങ്കിലും തങ്ങൾക്ക് സ്വീകാര്യനായിരുന്നു. വിവാദങ്ങളിൽ നിന്നിരുന്നയാളെ സ്ഥാനാർഥിയാക്കി. എങ്കിലും പൂർണമായി സഹകരിക്കാൻ തയ്യാറായാണ് തെരഞ്ഞെടുപ്പ് കൺവെഷന് പോയത്. എന്നാൽ കൺവെൻഷനിൽ കൂക്കുവിളിയും, പ്രതിച്ഛായയിൽ മങ്ങലും ഉണ്ടായെന്ന് പിജെ ജോസഫ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top