സവാളയുടെ കയറ്റുമതി നിരോധിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കി

വിലക്കയറ്റം രൂക്ഷമായതിനെ തുടർന്ന് സവാള കയറ്റുമതി നിരോധിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കി. ഇനിയൊരു ഉത്തരവുണ്ടാക്കുന്നത് വരെ സവാള കയറ്റുമതി ഉണ്ടാകില്ല. നടപടിയിലൂടെ സവാള വിലക്കയറ്റം പിടിച്ചുനിർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസർക്കാർ.

കഴിഞ്ഞയാഴ്ച സവാളയുടെ വിലയിൽ എൺപത് ശതമാനം വർധനയാണ് ഉണ്ടായത്. മഹാരാഷ്ട്രയിലും ഉത്തരേന്ത്യയിലും സവാള വില കുതിച്ചുയർന്ന് കിലോയ്ക്ക് 75 മുതൽ 80 രൂപ വരെയെത്തി. വിലവർധന രൂക്ഷമായതോടെ കടുത്ത നടപടികളിലേക്ക് കേന്ദ്രസർക്കാർ കടക്കുകയായിരുന്നു. കയറ്റുമതി നയത്തിൽ ഭേദഗതി വരുത്തി വിദേശ കയറ്റുമതി ഡയറക്ടർ ജനറൽ അലോക് വർധൻ ചതുർവേദി വിജ്ഞാപനം പുറത്തിറക്കി. ഇനിയൊരു ഉത്തരവുണ്ടാക്കുന്നത് വരെ സവാള കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തിയതായി വിജ്ഞാപനത്തിൽ വ്യക്തമാക്കി.

Read Also: സവാള വില കുത്തനെ ഇടിഞ്ഞു

കേന്ദ്രത്തിൽ നിന്ന് സവാള വാങ്ങണമെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാൻ സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അതേസമയം, ഡൽഹിയിൽ ഇരുപത്തിമൂന്ന് രൂപ തൊണ്ണൂറ് പൈസയ്ക്ക് സവാള ലഭ്യമാക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top