Advertisement

ബിപിസി എല്ലിന്റെ ഓഹരികൾ അമേരിക്കൻ എണ്ണകമ്പനിക്ക് വിൽക്കുമെന്ന നിലപാടിലുറച്ച് കേന്ദ്രം

October 3, 2019
Google News 1 minute Read

ഭാരത് പെട്രോളിയത്തിന്റെ ഓഹരികൾ വിദേശകമ്പനിക്ക് കൈമാറുന്ന നീക്കത്തിൽ നിന്ന് പിന്മാറില്ലെന്ന് കേന്ദ്രസർക്കാർ. ബിപിസി എല്ലിന്റെ 53.29 ഓഹരികളും അമേരിക്കൻ എണ്ണകമ്പനിക്ക് വിൽക്കാനാണ് കേന്ദ്രനീക്കം.

60,000-70,000 കോടിരൂപക്ക് ബിപിസിഎൽ വിൽക്കാൻ ആണ് സെക്രട്ടറിതല സമിതിയുടെ ശുപാർശ. രാജ്യത്തിന്റെ ധനകമ്മി പിടിച്ച് നിർത്താൻ ഇത് സഹായകമാകും എന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബിപിസിഎൽ ഓഹരികൾ അമേരിക്കൻ കമ്പനിക്ക് കൈമാറാൻ ആണ് തീരുമാനം. അമേരിക്കൻ എണ്ണക്കമ്പനി എക്സോൺ- മൊബീലിനു പിന്മാറാണ് തീരുമാനം.

ഭാരത് പെട്രോളിയത്തിന്റെ ഓഹരികൾ സ്വന്തമാക്കുക. പ്രതിവർഷം 12,000 കോടിയിൽപ്പരം രൂപയുടെ പ്രവർത്തനലാഭമാണ് ഇപ്പോൾ ബിപിസിഎല്ലിന് ഉള്ളത്. അടുത്ത കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെ അജണ്ടയിൽ വിഷയം ഉൾപ്പെടുത്തിയതായി ക്യാബിനറ്റ് സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബിപിസിഎല്ലിന്റെ നിയന്ത്രണം സ്വകാര്യ വിദേശ കമ്പനിയുടെ കൈകളിലേക്ക് പോകുമ്പോൾ അത് രാജ്യത്തെ ഊർജ്ജമേഖലയിൽ സമ്പൂർണ്ണ സ്വകാര്യവത്ക്കരണ ശ്രമങ്ങൾക്ക് ആക്കം കൂട്ടുന്ന നടപടിയാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here