ഐഎൻഎക്‌സ് മീഡിയക്കേസിൽ ജാമ്യം തേടി പി ചിദംബരം സുപ്രിംകോടതിയിൽ

ഐഎൻഎക്‌സ് മീഡിയക്കേസിൽ ജാമ്യം തേടി മുതിർന്ന കോൺഗ്രസ് നേതാവും മുൻധനമന്ത്രിയുമായ പി ചിദംബരം സുപ്രിംകോടതിയെ സമീപിച്ചു. തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ചിദംബരം, മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ മുഖേനയാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്.
Read More: ഐഎൻഎക്‌സ് മീഡിയ കേസ്; ഇന്ദ്രാണി മുഖർജിയും പി ചിദംബരവും കൂടിക്കാഴ്ച നടത്തിയതിന് തെളിവുണ്ടെന്ന് സിബിഐ
അടുത്ത ആഴ്ച സുപ്രിംകോടതി നവരാത്രി അവധിയിലായതിനാൽ ജാമ്യാപേക്ഷ നാളെ തന്നെ പരിഗണിക്കണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു. ഹർജി ലിസ്റ്റ് ചെയ്യുന്ന കാര്യം ചീഫ് ജസ്റ്റിസ് തീരുമാനിക്കുമെന്നും ജസ്റ്റിസ് എൻവി രമണ വ്യക്തമാക്കി.
അതേസമയം, ജുഡീഷ്യൽ കാലാവധി അവസാനിച്ചതിനാൽ പി ചിദംബരത്തെ ഇന്ന് ഡൽഹി റോസ് അവന്യു കോടതിയിൽ ഹാജരാക്കും. കസ്റ്റഡി നീട്ടണമെന്ന് സിബിഐ അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെട്ടേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here