സിംപിൾ സാരി ലൂക്കിൽ സോനം കപൂർ

സോനത്തിന്റെ ഈ സിംപിൾ ലുക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് ബിടൗൺ താരങ്ങൾ. ഫാഷൻ പരീക്ഷണങ്ങളിൽ ഒട്ടും പിന്നിലല്ലാത്ത താരത്തിന്റെ ഷിഫോൺ സാരിയിലുള്ള പുതിയ ലുക്കാണ് ഇപ്പോൾ ചർച്ചയാവുന്നത്.

സാരിയിൽ ഏറെ പരീക്ഷണങ്ങൾ നടത്തുന്ന സോനം കപൂർ, ഇക്കുറി കടുംപച്ച നിറത്തിലുള്ള സാരിയിലാണ് ഫാഷനബിളായി എത്തിയിരിക്കുന്നത്. ബ്ലൗസിലാണ് ഫാഷൻ പരീക്ഷണങ്ങളൊക്കെയും നടത്തിയിരിക്കുന്നത്. സ്‌ക്വയർ നെക്ലൈനാണ് ബ്ലൗസിന് നൽകിയിരിക്കുന്നത്. റഫ്ഡ് എൻഡ് നൽകിയ പഫ്ഡ് ഫുൾ സ്ലീവാണ് ബ്ലൗസിന്റെ മറ്റൊരു പ്രത്യേകത. പ്രമുഖ ഫാഷൻ ഡിസൈനറായ മസബ ഗുപ്തയാണ് സോനത്തിന്റെ ഈ സിംപിൾ ഫാഷനബിൾ ലുക്കിന് പിന്നിൽ.

കഴുത്തിൽ സിൽവർ പേൾ ചോക്കറും സിൽവർ ഇയർറിംഗ്‌സുമാണ് അണിഞ്ഞിരിക്കുന്നത്. പഴയകാല ഫാഷനെ ഓർമിപ്പിക്കും വിധം ക്ലിയോപാട്ര സ്റ്റെലിലാണ് കണ്ണുകൾ എഴുതിയിരിക്കുന്നത്. ഹെയർ സ്റ്റെലും സിംപിളാണ്.  മാത്രമല്ല, ഔട്ട്ഫിറ്റിന് ഇണങ്ങും സിൽവർ കളർ ക്ലച്ചസുമാണ് കൈയ്യിൽ പിടിച്ചിട്ടുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സ്വപ്‌ന സുരേഷ് എൻഐഎ കസ്റ്റഡിയിൽ
ബംഗളൂരുവിൽ വച്ചാണ് സ്വപ്‌ന കസ്റ്റഡിയിലാകുന്നത്
Top
More