അബുദാബി എയർപോർട്ട് സിറ്റി ടെർമിനൽ നിർത്തലാക്കി

അബുദാബി എയർപോർട്ട് സിറ്റി ടെർമിനൽ നിർത്തലാക്കി. അബുദാബി വിമാനത്താവളത്തിലെ മിഡ് ഫീൽഡ് ടെർമിനൽ തുറക്കുന്നതിന്റെ ഭാഗമായാണ് നഗരത്തിലെ ടെർമിനൽ നിർത്തലാക്കിയതെന്ന് എയർപോർട്ട് അധികൃതർ വ്യക്തമാക്കി.

അബുദാബി എയർപോർട്ടിന്റെ ഭാഗമായി സിറ്റിയിൽ പ്രവർത്തിച്ചിരുന്ന ടെർമിനൽ ഒക്ടോബർ 3 വ്യഴാഴ്ച മുതൽ നിർത്തലാക്കി. യാത്രക്കാർക്ക് സുഗമമായ സേവനം നൽകുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് എയർപോർട്ട് അധികൃതർ പറയുന്നു.

20 വർഷത്തിലേറെയായി അബുദാബി സിറ്റിയിൽ പ്രവർത്തിച്ചിരുന്ന ടെർമിനൽ ഇനി മുതൽ പ്രവൃത്തിക്കില്ല. യാത്രക്കാർ അബുദാബി എയർപോർട്ടിലോ നാഷണൽ എക്‌സിബിഷൻ സെന്ററിലെ ചെക് ഇൻ കേന്ദ്രത്തിൽ എത്തിയോ വേണം യാത്രാ നടപടിക്രമങ്ങൾ പൂത്തിയാക്കാൻ. അബുദാബി വിമാനത്താവളത്തിലെ മിഡ്ഫീൽഡ് ടെർമിനൽ കെട്ടിടം ഉടൻ തുറക്കുമെന്നും യാത്രക്കാർക്ക് മെച്ചപ്പെട്ട സേവനങ്ങൾ ലാഭമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും അറിയിപ്പിൽ പറയുന്നു. അബുദാബി നഗരത്തിലും ചുറ്റുമുള്ള യാത്രക്കാർക്കുമാണ് സിറ്റി ടെർമിനൽ ഏറെ പ്രയോജനപ്പെട്ടിരുന്നത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More