ജോയ് മാത്യു വീണ്ടും സംവിധായകനാകുന്നു; നായകൻ ദുൽഖർ സൽമാൻ

ഷട്ടറിന് ശേഷം ജോയ് മാത്യു വീണ്ടും സംവിധായകന്റെ കുപ്പായമണിയുന്നു. ദുൽഖർ സൽമാനാണ് ചിത്രത്തിൽ നായകനാകുന്നത്. പൊളിറ്റിക്കൽ ത്രില്ലർ സ്റ്റൈലിൽ ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് ജോയ് മാത്യു തന്നെയാണ്. ഇതിന്റെ അവസാനവട്ട മിനുക്ക് പണിയിലാണ് ജോയ് മാത്യുവെന്നാണ് റിപ്പോർട്ട്.
2020 ജനുവരിയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. പ്രീ പ്രൊഡക്ഷൻ ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. സൗണ്ട് ഡിസൈനർ രംഗനാഥ് രവി ചിത്രത്തിന്റെ ഭാഗമാകും. അണിയറയിലുള്ള മറ്റ് താരങ്ങളുടേയോ പ്രവർത്തകരുടേയോ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഷട്ടറിനും അങ്കിളിനും ശേഷം ജോയ് മാത്യു നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ടിതിന്. ദുൽഖർ സൽമാന്റെ വേയ്ഫാറർ ഫിലിംസുമായി ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 2012 ലാണ് ഷട്ടർ റിലീസ് ചെയ്തത്. നിരൂപക പ്രശംസ ഏറെ നേടിയ ചിത്രത്തിൽ ലാൽ, ശ്രീനിവാസൻ, സജിത മഠത്തിൽ, വിനയ് ഫോർട്ട് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്.
Read also: ദുൽഖർ സൽമാൻ നിർമ്മിക്കുന്ന സുരേഷ് ഗോപി-ശോഭന ചിത്രം; ഷൂട്ടിംഗ് ആരംഭിച്ചു: ലൊക്കേഷൻ ചിത്രങ്ങൾ കാണാം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here