Advertisement

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കശ്മീരിലെ അക്രമങ്ങള്‍ കുറഞ്ഞു; സൈന്യം

October 11, 2019
Google News 1 minute Read

കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ പ്രദേശത്ത് അക്രമങ്ങള്‍ കുറഞ്ഞതായി സൈന്യം. ബദര്‍വയിലെ യൂണിവേഴ്‌സിറ്റി കാമ്പസില്‍ നടന്ന സംഗം യൂത്ത് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവെ നോര്‍ത്തേണ്‍ കമാന്‍ഡര്‍ ചീഫ് ലെഫ്. ജനറല്‍ റണ്‍ബീര്‍ സിംഗാണ് ഇക്കാര്യം പറഞ്ഞത്.

താഴ്‌വര നിയന്ത്രണവിധേയമാണ്. പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് അക്രമങ്ങളില്‍ കുറവു വന്നിട്ടുണ്ട്.സൈന്യത്തിനു നേരെ കല്ലെറിയുന്ന സംഭവങ്ങളും പ്രതിഷേധങ്ങളും കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് അഞ്ചിനാണ് അസാധാരണ നീക്കത്തിലൂടെ ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്. ജമ്മു കശ്മീരിനു പ്രത്യേക സംസ്ഥാനപദവി നല്‍കുന്നതായിരുന്നു ഭരണഘടനയിലെ 370 -ാം വകുപ്പ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here