കൂടത്തായി കൊലപാതക പരമ്പര; ഡെപ്യൂട്ടി താഹസിൽദാറായിരുന്ന ജയശ്രീയുടെ മൊഴി രേഖപ്പെടുത്തി

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി താഹസിൽദാറായിരുന്ന ജയശ്രീയുടെ മൊഴിയെടുത്തു. ഡെപ്യൂട്ടി കളക്ടർ സി ബിജുവിന് മുമ്പാകെയാണ് ജയശ്രീ മൊഴി രേഖപ്പെടുത്തിയത്. ഉടമസ്ഥരുടെ അല്ലാത്ത പേരിൽ നികുതി വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി കളക്ടർ പറഞ്ഞു.

വ്യാജ ഒസ്യത്ത് തയാറാക്കാൻ സഹായിച്ചുവെന്ന ആരോപണത്തിന്റെ നിജസ്ഥിതി തേടിയാണ് ലാൻഡ് ട്രിബ്യൂണൽ തഹസിൽദാറായ ജയശ്രീയുടെ മൊഴി രേഖപ്പെടുത്തിയത്. കളക്ടറേറ്റിൽ വകുപ്പുതല അന്വേഷണ ഉദ്യോഗസ്ഥൻ ഡെപ്യൂട്ടി കളക്ടർ സി ബിജുവിന്റെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. മൂന്നു മണിക്കൂറോളം മൊഴിയെടുപ്പ് നീണ്ടു.

കൂടത്തായിയിൽ ഉടമസ്ഥരുടേത് അല്ലാത്ത പേരിൽ നികുതി വാങ്ങിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഡെപ്യൂട്ടി കളക്ടർ പറഞ്ഞു. മൊഴിയെടുപ്പിനു ശേഷം കളക്ടറുമായി ജയശ്രീ കൂടിക്കാഴ്ച നടത്തി. വകുപ്പ് തല അന്വേഷണത്തിലെ കാര്യങ്ങൾ ചേർത്ത് കളക്ടർ അന്വേഷണ സംഘത്തിന് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകും.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More