മാത്യു ജോളിയുമൊത്ത് മദ്യപിച്ചിട്ടില്ല; ജോളിയുടെ മൊഴി കള്ളമാണെന്ന് മാത്യു മഞ്ചാടിയിലിന്റെ ഭാര്യ അന്നമ്മ

കൂടത്തായി കൊലപാതക പരമ്പരയിൽ ജോളിയുടെ മൊഴി കള്ളമാണെന്ന് മാത്യു മഞ്ചാടിയിലിന്റെ ഭാര്യ അന്നമ്മ. ജോളിയുമായി ഒരിക്കൽ പോലും മദ്യപിച്ചിട്ടില്ലെന്ന് അന്നമ്മ ട്വന്റിഫോറിനോട് പറഞ്ഞു.

മാത്യു മഞ്ചാടിയിലിനെതിരെയുള്ള ജോളിയുടെ മൊഴി പൂർണമായി തെറ്റാണെന്ന് ഭാര്യ അന്നമ്മ പറഞ്ഞു. മാത്യു ജോളിയുമൊത്ത് മാത്രമല്ല ആരുമായും ഒരിക്കൽ പോലും മദ്യപിച്ചിട്ടില്ല. മരിക്കുന്ന ദിവസം വീട്ടിലെ കാര്യം ജോളിയെ ഏൽപ്പിച്ചായിരുന്നു അന്നമ്മ ബന്ധു വീട്ടിലേക്ക് പോയത്.

മാത്യുവിന്റെ മരണ സർട്ടിഫിക്കറ്റിൽ ഹൃദയാഘാതമെന്നാണ് രേഖപ്പെടുത്തിയിരുന്നതുകൊണ്ട് മരണത്തിൽ സംശയമുണ്ടായില്ലെന്നും അന്നമ്മ പറഞ്ഞു. അതിനിടെ കേസിലെ നിർണായക തെളിവായ ജോളിയുടെ മൊബൈൽ ഫോണിൽ നിന്ന് എൻഐടി പരിസരത്തെ തയ്യൽക്കടയിൽ ജോലി ചെയ്തിരുന്ന യുവതിയും ഒന്നിച്ചുള്ള കൂടുതൽ ഫോട്ടോകൾ അന്വേഷണ സംഘത്തിന് ലഭിച്ചു.

Read Also : ജോളിയുടെ മൊബൈൽ നിറയെ ഉറ്റ സുഹൃത്തായ യുവതിയുടെ ചിത്രങ്ങൾ; തയ്യൽക്കട ജീവനക്കാരി സംശയത്തിന്റെ നിഴലിൽ

അതിനിടെ എൻഐടി പരിസരത്തെ തയ്യൽക്കടയിൽ ജോലി ചെയ്തിരുന്ന ജോളിയുടെ സുഹൃത്തിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

എൻഐടിയുടെ തിരിച്ചറിയൽ കാർഡ് ധരിച്ച ജോളിക്കൊപ്പം യുവതി എൻഐടി കലോത്സവ വേദിയിൽ നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. ജോളിയെ കുറിച്ച് യുവതിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ അറിയാനാകുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അതിനിടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച ജോളിയെ കൊയിലാണ്ടി ആശുപത്രിയിൽ പരിശോധനക്ക് വിധേയയാക്കി.കൂടാതെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപതിയിൽ എത്തിച്ച് റോജോ, രഞ്ജി,2 മക്കളുടെയും ഡിഎൻഎ പരിശോധനക്കായ് രക്തസാമ്പിളുകൾ ശേഖരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top