Advertisement

ഇന്ത്യയില്‍ വിലകൂടിയ ഫോണുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഷവോമി; 10,000 സ്‌റ്റോറുകള്‍ ആരംഭിക്കും

October 17, 2019
Google News 1 minute Read

ജനപ്രിയ ബ്രാന്‍ഡായ ഷവോമി ഇന്ത്യയില്‍ തങ്ങളുടെ ‘വിലകുറഞ്ഞ ഫോണ്‍’ ഇമേജ് മാറ്റാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി വിലകൂടിയതും കൂടുതല്‍ സാങ്കേതിക സൗകര്യങ്ങളുമുള്ള ഫോണുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. 2014 ലാണ് ഷവോമി ഇന്ത്യന്‍ വിപണിയിലേക്ക് എത്തിയത്. സൗത്ത് കൊറിയന്‍ ടെക് ഭീമനായ സാംസങ് ആയിരുന്നു ഈ സമയം ഷവോമിയുടെ പ്രധാന എതിരാളികള്‍.

17,000 രൂപവരെ വിലയുള്ള ഫോണുകളായിരുന്നു ഇന്ത്യയില്‍ ഷവോമി ഏറ്റവുമധികം വിറ്റത്. ഷവോമിയുടെ വിലകൂടിയ ഫോണുകള്‍ക്ക് സാംസങ്, ഒപ്പോ, വിവോ എന്നീ കമ്പനികളുടെ ഫോണുകളായിരുന്നു പ്രധാന എതിരാളികള്‍. അതേസമയം ബജറ്റ് ഫോണുകളെന്ന നിലയില്‍ ഷവോമി ഫോണുകള്‍ക്ക് വന്‍ ജനപ്രീതിയായിരുന്നു ഉണ്ടായിരുന്നത്.

20,000 രൂപയ്ക്കുള്ളില്‍ ഉയര്‍ന്ന പ്രോസസറും മികച്ച ക്യാമറകളും നല്‍കുന്ന ഫോണുകളായിരുന്നു ഷവോമി ഇതുവരെ അവതരിപ്പിക്കാന്‍ ശ്രമിച്ചിരുന്നത്. ഇന്ത്യയില്‍ 30,000 രൂപയ്ക്കു മുകളിലേക്കുള്ള ഫോണുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് ഷവോമി ഇന്ത്യാ യൂണിറ്റ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മുരളീകൃഷ്ണന്‍ ബി അറിയിച്ചു. ഉയര്‍ന്ന വിലയും സാങ്കേതികതയുമുള്ള ഫോണുകള്‍ക്ക് ഇന്ത്യയില്‍ സ്വീകാര്യത വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

Read More:ഷവോമി ഫോണുകള്‍ക്ക് പുതിയ അപ്‌ഡേഷനില്‍ വന്‍ മാറ്റങ്ങള്‍

11,999 രൂപ മുതല്‍ 54,999 രൂപ വരെയുള്ള ടെലിവിഷനുകളാണ് ഷവോമി ഇന്ത്യന്‍ വിപണിയിലെത്തിച്ചിട്ടുള്ളത്. ഇന്റര്‍നെറ്റ് സൗകര്യങ്ങളോടുകൂടിയുള്ള ടെലിവിഷനുകള്‍ വിപണിയില്‍ എത്തിച്ചതോടെ ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയും വര്‍ധിച്ചു. ഇ – കൊമേഴ്‌സ് വെബ്‌സൈറ്റുകളിലൂടെ ഷവോമിയുടെ ഫോണുകള്‍ക്ക് വന്‍ വില്‍പ്പനയാണുള്ളത്. റീട്ടെയില്‍ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 2020 ഓടെ 10,000 സ്‌റ്റോറുകള്‍ ഇന്ത്യയിലുടനീളം ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്. നിലവില്‍ 6000 ഷവോമി സ്‌റ്റോറുകളാണുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here