ഹോർഡിംഗിൽ കറുത്ത വർഗക്കാരിയായ പ്ലസ് സൈസ് മോഡൽ; മോഡലിംഗ് സമവാക്യങ്ങൾ തകർത്ത് കാൽവിൻ ക്ലെയിൻ

മോഡലിംഗ് സമവാക്യങ്ങൾ തകർത്ത് പ്രമുഖ ഫാഷൻ ബ്രാൻഡായ കാൽവിൻ ക്ലെയിൻ. കറുത്ത വർഗക്കാരിയായ പ്ലസ് സൈസ് റാപ്പറിനെ തങ്ങളുടെ മോഡൽ ആക്കിയാണ് കാൽവിൻ ക്ലെയിൻ വിപ്ലവം സൃഷ്ടിച്ചത്. അമേരിക്കയിലെ അലബാമ സ്വദേശിനിയായ ചിക്ക എന്ന 22കാരിയാണ് കാൽവിൻ ക്ലെയിനായി ഹോർഡിംഗിൽ പ്രത്യക്ഷപ്പെട്ടത്.
അമിതവണ്ണമുള്ളയാളെ മോഡലാക്കുക വഴി അനാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയാണ് കാൽവിൻ ക്ലെയിൻ ചെയ്യുന്നതെന്ന വിമർശനങ്ങൾ ഉയരുന്നുണ്ട്. ട്വിറ്ററിലൂടെ ചിലർ ചിക്കയെയും കാൽവിൻ ക്ലെയിനെയും വിമർശിച്ച് രംഗത്തെത്തി. ബോദി ഷേമിംഗ് ആണ് കൂടുതലും. എന്നാൽ വിമർശനങ്ങൾക്ക് മറുപടിയുമായി ചിക്കയും രംഗത്തെത്തിയതോടെ പുതിയ വിവാദത്തിനും തുടക്കമായി.
ചിക്കയുടെ ആരോഗ്യത്തെപ്പറ്റി കൃത്യമായ ബോധമില്ലാതെ എങ്ങനെയാണ് കാൽവിൻ ക്ലെയിൻ അനാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുവെന്ന് പറയാൻ സാധിക്കുക എന്നാണ് ഈ വാദഗതികളെ തള്ളി ചിലർ ചോദിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here