കൊട്ടിക്കലാശത്തില്‍ അടൂര്‍ പ്രകാശ് പങ്കെടുക്കാത്തത് വിവാദമാക്കേണ്ട; പി മോഹന്‍രാജ്

കോന്നിയിലെ കൊട്ടിക്കലാശത്തില്‍ അടൂര്‍ പ്രകാശും റോബിന്‍ പീറ്ററും പങ്കെടുക്കാത്തത് വിവാദമാക്കേണ്ട അവശ്യമില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.മോഹന്‍രാജ്. മുന്‍തെരഞ്ഞെടുപ്പുകളിലും കൊട്ടിക്കലാശത്തില്‍ അടൂര്‍ പ്രകാശ് സാധാരണ പങ്കെടുക്കാറില്ലെന്നും ഇത് ജയസാധ്യതയെ ബാധിക്കില്ലെന്നും പി മോഹന്‍രാജ് പറഞ്ഞു.
Read More:അഞ്ചിടങ്ങളില്‍ നാളെ വിധിയെഴുത്ത്; ഇന്ന് നിശബ്ദ പ്രചാരണം
തെരഞ്ഞെടുപ്പ് എന്ന നിലയില്‍ സ്ഥാനാര്‍ത്ഥിക്ക് മാത്രമാണ് പ്രാധാന്യം. നിശബ്ദ പ്രചാരണ ദിനമായ ഇന്ന് പള്ളികളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ യുഡിഎഫിനുള്ളിലെ അടിയൊഴുക്കുകള്‍ അനുകൂലമാക്കാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫും ബിജെപിയും.
സ്ഥാനാര്‍ത്ഥിയായി അടൂര്‍ പ്രകാശ് ഉയര്‍ത്തിക്കാട്ടിയ റോബിന്‍ പീറ്ററിനു പകരമാണ് മോഹന്‍രാജ് സ്ഥാനാര്‍ത്ഥിയായി എത്തിയത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തികള്‍ വോട്ടിലും പ്രതിഫലിച്ചേക്കുമെന്നാണ് എല്‍ഡിഎഫിന്റെയും ബിജെപിയുടെയും പ്രതീക്ഷ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here