വട്ടിയൂര്‍ക്കാവില്‍ സിപിഐഎമ്മിനായി ആര്‍എസ്എസ് പ്രചാരണ രംഗത്തെന്ന് കെ മുരളീധരന്‍

വട്ടിയൂര്‍ക്കാവില്‍ സിപിഐഎമ്മിനായി ആര്‍എസ്എസ് പ്രചാരണ രംഗത്ത് സജീവമാണെന്ന ആരോപണവുമായി കെ മുരളീധരന്‍. ഇതോടെ നിശബ്ദ പ്രചാരണത്തിന്റെ ദിവസവും വട്ടിയൂര്‍ക്കാവില്‍ രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് യാതൊരു കുറവില്ല. മണ്ഡലത്തില്‍ ബിജെപി – സിപിഐഎം ധാരണയുണ്ടെന്ന കെ മുരളീധരന്റെ പ്രസ്താവന വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് മുരളീധരന്റെ പുതിയ ആരോപണം.

യുഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച എന്‍എസ്എസിനെ പാഠം പഠിപ്പിക്കാനാണ് സിപിഐഎമ്മിന് പരസ്യപിന്തുണയുമായി ആര്‍എസ്എസ് പ്രചാരണ രംഗത്ത് എത്തിയതെന്ന് കെ മുരളീധരന്‍ ട്വന്റിഫോറിനോട് പറഞ്ഞു. മുരളിയുടെ ആക്ഷേപം തള്ളിയ ഇടതു സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത്, വടകരയില്‍ ആര്‍എസ്എസുമായി മുരളീധരന്‍ ഉണ്ടാക്കിയ ധാരണ വട്ടിയൂര്‍ക്കാവിലുമുണ്ടെന്ന് തിരിച്ചടിച്ചു. പ്രചാരണത്തിന്റെ അവസാന മണിക്കൂറിലും കൊണ്ടും കൊടുത്തും കളം നിറയുകയാണ് സ്ഥാനാര്‍ത്ഥികളും മുന്നണി നേതൃത്വവും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top