ചെലവന്നൂരിലെ തീരദേശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രിംകോടതി ഉത്തരവ്

Supreme Court Khap

മരടിലെ അനധികൃത നിർമാണങ്ങൾക്ക് പിന്നാലെ ചെലവന്നൂരിലെ തീരദേശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രിംകോടതി ഉത്തരവ്.

ചെലവന്നൂരിലെ നിയമവിരുദ്ധ നിർമാണങ്ങളുമായി ബന്ധപ്പെട്ട വിജിലൻസ് കേസ് റദ്ദാക്കിയതിനെതിരെ സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാരിന് അടക്കം നോട്ടീസ് അയക്കാൻ സുപ്രിംകോടതി ഉത്തരവിട്ടു.  ജസ്റ്റിസ് നവീൻ സിൻഹ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

വിരമിച്ചവരും സർവീസിൽ ഉള്ളവരുമായ പതിനാല് ഉദ്യോഗസ്ഥർക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ വിജിലൻസ് തയാറെടുക്കുന്നതിനിടെയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്. ഈ നടപടി ചോദ്യം ചെയ്ത് പൊതുപ്രവർത്തകനും ചെലവന്നൂർ സ്വദേശിയുമായ എവി ആന്റണിയാണ് സുപ്രിംകോടതിയെ സമീപിച്ചത്. ബിൾഡർ സിറിൾ പോൾ നൽകിയ ഹർജിയിലാണ് കേസ് റദ്ദാക്കിയത്.

ചെലവന്നൂരിലെ തീരദേശ നിയമ ലംഘനങ്ങളിൽ 2015ൽ ആണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കേസ് രജിസ്റ്റർ ചെയ്തത്. പത്ത് അപ്പാർട്ട്്‌മെന്റുകളും മൂന്ന് കെട്ടിടങ്ങളും ഉൾപ്പടെ ചിെലവന്നൂരിലെ 13 നിർമാണ പ്രവർത്തനങ്ങൾക്ക് എതിരായ വിജിലൻസ് കേസ് ആണ് സുപ്രിം കോടതി വീണ്ടും ശ്രദ്ധയോടെ നോക്കികാണുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top