Advertisement

ഗാന്ധിജി രാജ്യത്തിന്റെ മകൻ: ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂർ

October 22, 2019
Google News 1 minute Read

ഇന്ത്യയുടെ രാഷ്ട്രപിതാവിനെ രാജ്യത്തിന്റെ മകൻ എന്ന് വിശേഷിപ്പിച്ച് ബിജെപിയുടെ ഭോപ്പാൽ എംപി പ്രഗ്യാ സിംഗ് താക്കൂർ. നേരത്തെ മഹാത്മാഗാന്ധിയെ വെടിവച്ചു കൊന്ന നാഥുറാം ഗോഡ്‌സെയെ പ്രഗ്യ പ്രകീർത്തിച്ചിരുന്നു.

ഗാന്ധിയുടെ 150ാം ജന്മദിനത്തോട് അനുബന്ധിച്ച് ബിജെപി സംഘടിപ്പിക്കുന്ന സങ്കൽപ് യാത്രയിൽ നിന്ന് പ്രഗ്യ പക്ഷെ വിട്ട് നിൽക്കുകയാണ്.

ശ്രീരാമനെയും കൃഷ്ണനെയും മഹാറാണ പ്രതാപിനെയും പോലെ മഹാത്മാഗാന്ധിയെയും രാഷ്ട്രത്തിന്റെ പുത്രനായി ഞാൻ കരുതുന്നു. അദ്ദേഹം നമ്മുടെ മാതൃകയാണ്. നമ്മൾ ഗാന്ധിയുടെ കാൽചുവടുകൾ പിന്തുടരുകയാണ്.

Read Also: മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കി നൈജീരിയ

അദ്ദേഹം നമുക്ക് കാണിച്ച് തന്ന പാത എന്തായാലും നമ്മൾ അത് പിന്തുടരുകയും ചെയ്യുന്നു- മാധ്യമങ്ങളെ അഭിമുഖീകരിച്ച് സംസാരിക്കവേ പ്രഗ്യ പറഞ്ഞു.

അതേ സമയം സങ്കൽപ് യാത്രയിൽ നിന്ന് വിട്ടുനിന്നത് എന്തുകൊണ്ടാണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രഗ്യ മറുപടി നൽകാൻ തയാറായില്ല. തന്റെ വഴികളിൽ നിന്ന് മാറാൻ തയാറല്ലെന്നും പ്രഗ്യ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പ് കാലത്ത് ഗോഡ്‌സെ ദേശസ്‌നേഹിയെന്ന് പ്രഗ്യ പരാമർശിച്ചത് വിവാദമായിരുന്നു. കൂടാതെ ദിഗ് വിജയ് സിംഗിനെ വിമർശിച്ചതും വിവാദമായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here