Advertisement

മരട് ഫ്‌ളാറ്റ് ; കൂടുതൽ നഷ്ടപരിഹാരം നൽകാൻ ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റി

October 22, 2019
Google News 0 minutes Read

മരടിൽ കൂടുതൽ ഫ്‌ളാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകാൻ ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റിയുടെ ശുപാർശ. 34 ഫ്‌ളാറ്റുടമകൾക്കു കൂടി നഷ്ടപരിഹാരം നൽകാനാണ് കമ്മിറ്റി ശുപാർശ ചെയ്തിരിക്കുന്നത്.

ഇതിൽ മൂന്ന് പേർക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നും ശുപാർശയിലുണ്ട്. ഇതോടെ ജസ്റ്റിസ് ബാലകൃഷ്ണൻ നായർ കമ്മിറ്റി നിശ്ചയിച്ച നഷ്ടപരിഹാരം തുകയ്ക്ക് അർഹരായ ഫ്‌ളാറ്റുടമകളുടെ എണ്ണം 141 ആയി. 85 അപേക്ഷകൾ കൂടി പരിശോധിച്ചാണ് കൂടുതൽ പേർക്കുള്ള നഷ്ടപരിഹാരം നിശ്ചയിച്ചത്. രജിസ്‌ട്രേഷനിൽ ഫ്‌ളാറ്റുകൾക്ക് കാണിച്ച തുക പരിഗണിച്ചാണ് നഷ്ടപരിഹാരത്തിനായി കമ്മിറ്റി ശുപാർശ ചെയ്തിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here