ഐഎൻഎക്‌സ് മീഡിയ കേസ്; കള്ളപ്പണക്കേസിൽ പി ചിദംബരം ഡൽഹി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു

ഐഎൻഎക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ പി. ചിദംബരം ഡൽഹി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. നാളെ എൻഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡി അവസാനിക്കാനിരിക്കേയാണ് ഹൈക്കോടതിയെ സമീപിച്ചത്.

Read More: ഐഎൻഎക്‌സ് മീഡിയ കേസ്; പി ചിദംബരത്തിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു

അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്നും പൊതുസമൂഹത്തിലുള്ള വില ഇടിക്കാനാണെന്നും ചിദംബരം ഹർജിയിൽ ആരോപിച്ചു. സിബിഐ കേസിൽ സുപ്രിംകോടതി ജാമ്യം നൽകിയതും പരാമർശിച്ചിട്ടുണ്ട്. ചിദംബരം രാജ്യം വിടാൻ സാധ്യതയുണ്ടെന്ന സിബിഐ വാദം സുപ്രിംകോടതി തള്ളിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top