Advertisement

കൂടത്തായി കൊലപാതക പരമ്പര; മുഖ്യ പ്രതി ജോളിയെ ഇന്നും ചോദ്യം ചെയ്യും

October 23, 2019
Google News 0 minutes Read

കൂടത്തായി സിലി കൊലപാതകത്തിൽ മുഖ്യ പ്രതി ജോളി ജോസഫിനെ ചോദ്യം ചെയ്യൽ ഇന്നും തുടരും. വടകര കോസ്റ്റൽ സിഐ ബികെ ഷിജുവിന്റ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുക.

സിലി കൊലക്കേസിൽ ആശുപത്രി ജീവനക്കാർ കൈമാറിയ സിലിയുടെ സ്വർണം ഭർത്താവ് ഷാജുവിനെ തിരിച്ചേൽപ്പിച്ചിരുന്നതായി പ്രതി ജോളി ഇന്നലെ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. എത്ര പവൻ സ്വർണമുണ്ടായിരുന്നുവെന്ന കാര്യം അറിയില്ലെന്നും ജോളി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

അതേസമയം, ജോളിയുടെ സ്വദേശമായ കട്ടപ്പനയിൽ കൊണ്ടുപോയി അടുത്ത ദിവസം തെളിവെടുപ്പ് നടത്തും. ഇതിന് പുറമെ താമരശ്ശേരി ,കൂടത്തായി ,കോടഞ്ചേരി ,ഓമശ്ശേരി എന്നിവിടങ്ങളിലും തെളിവെടുപ്പിന് കൊണ്ടു പോകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here