Advertisement

ഐഎൻഎക്‌സ് മീഡിയ കേസ്; പി ചിദംബരത്തെ ഈമാസം മുപ്പത് വരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ വിട്ടു

October 24, 2019
Google News 1 minute Read

ഐഎൻഎക്‌സ് മീഡിയയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ പി. ചിദംബരത്തെ ഈമാസം മുപ്പത് വരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ വിട്ടു. ഡൽഹി റോസ് അവന്യു കോടതിയുടേതാണ് നടപടി.

Read More: ഐഎൻഎക്‌സ് മീഡിയ കേസ്; കള്ളപ്പണക്കേസിൽ പി ചിദംബരം ഡൽഹി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു

അതേസമയം, ഹൈദരാബാദിൽ ചികിൽസ ലഭ്യമാക്കണമെന്ന ചിദംബരത്തിന്റെ ആവശ്യം തള്ളി. ആവശ്യമെങ്കിൽ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിൽസ ലഭ്യമാക്കാൻ കോടതി നിർദേശം നൽകി. ചിദംബരം സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഡൽഹി ഹൈക്കോടതി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിലപാട് തേടി. നവംബർ നാലിന് ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here