കേരള കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി യോഗം വിളിച്ച് പിജെ ജോസഫ്

കേരള കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി യോഗം വിളിച്ച് പിജെ ജോസഫ്. യോഗത്തിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം അംഗങ്ങൾക്ക് ജോസഫ് കത്ത് നൽകി.
ചെയർമാൻ ഇൻ ചാർജ് എന്ന നിലയിലാണ് യോഗം വിളിക്കുന്നതെന്ന് പിജെ ജോസഫ് കത്തിൽ പറയുന്നു. നിയമസഭാ സമ്മേളനത്തിന് മുമ്പ് പാർലമന്ററി പാർട്ടി ലീഡറെ തെരെഞ്ഞെടുക്കാനാണ് യോഗം.
Read Also: ‘ജോസ് കെ മാണി നിലവിൽ പാർട്ടിയിലില്ല’; ജോസ് കെ മാണിക്കെതിരെ ആഞ്ഞടിച്ച് പിജെ ജോസഫ്
യോഗത്തിൽ പങ്കെടുക്കില്ലെന്ന് എംഎൽഎമാരായ റോഷി അഗസ്റ്റിനും എൻ ജയരാജും അറിയിച്ചു. യോഗം വിളിക്കാൻ അധികാരം ജോസ് കെ മാണിക്കെന്ന് ജോസ് വിഭാഗം മറുപടി പറഞ്ഞു. ഇന്ന് വൈകിട്ട് 6 മണിക്ക് കോട്ടയത്താണ് യോഗം ചേരുന്നത്.
നേരത്തെ ജോസ് കെ മാണിക്കെതിരെ പിജെ ജോസഫ് ആഞ്ഞടിച്ചിരുന്നു. ജോസ് കെ മാണി നിലവിൽ പാർട്ടിയിലില്ല. പാലായിൽ തനിക്ക് അണികളുണ്ടെന്ന് തെളിയിക്കുമെന്നും പി.ജെ ജോസഫ് പറഞ്ഞു. ജോസ് കെ മാണി വിഭാഗവുമായി അനുനയ സാധ്യതകളില്ലെന്ന് ജോസഫ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജോസ് കെ മാണിക്കൊപ്പമുള്ള അണികളും കൊഴിയുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here