ചക്കരക്കല്ലിൽ പ്ലസ്ടു വിദ്യാർത്ഥിനികളുടെ മരണം; സംസ്‌കാരച്ചടങ്ങുകൾ കഴിഞ്ഞു

കണ്ണൂർ ചക്കരക്കല്ലിൽ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ പ്ലസ് ടു വിദ്യാർത്ഥിനികളുടെ സംസ്‌കരച്ചടങ്ങുകൾ കഴിഞ്ഞു. അഞ്ജലി അശോക്, ആദിത്യ സതീഷ് എന്നിവരെയാണ് കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചെമ്പിലോട് ഹയർ സെക്കൻഡറി വിദ്യാർത്ഥികളായ ഇരുവരെയും അഞ്ജലി അശോകന്റെ വീട്ടിൽ നിന്നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ചെമ്പിലോട് ഹയർ സെക്കന്ററി സ്‌കൂളിൽ പൊതു ദർശനത്തിന് വെച്ചു. ചെമ്പിലോട് പഞ്ചായത് ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം തുടങ്ങി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top