മാവോയിസ്റ്റ് വധം സിപിഐഎം അജണ്ടയിലില്ലെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍

അട്ടപ്പാടിയിലേത് മാവോയിസ്റ്റ് വേട്ടയാണോ, ഏറ്റുമുട്ടലാണോ എന്ന് പൊലീസ് വ്യക്തമാക്കണമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദന്‍ മാസ്റ്റര്‍. മാവോയിസ്റ്റ് വധം സിപിഐഎം അജണ്ടയിലില്ല. സംഭവത്തിന്റെ വിശദമായ വിവരങ്ങള്‍ ലഭ്യമായതിനു ശേഷം മാത്രം വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Read More:അഗളിയില്‍ തണ്ടര്‍ബോള്‍ട്ടുമായി നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

പാലക്കാട് അട്ടപ്പാടി അഗളിയിലെ ഉള്‍വനത്തില്‍ തണ്ടര്‍ബോള്‍ട്ടുമായി നടന്ന ഏറ്റുമുട്ടലിലാണ് മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. മഞ്ചക്കണ്ടി മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. വനത്തില്‍ തെരച്ചില്‍ നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിനു നേരെ മാവോയിസ്റ്റുകള്‍ ആദ്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം. കര്‍ണാടക സ്വദേശി ചന്ദ്രു, ചത്തീസ്ഗഡ് സ്വദേശി ദീപു എന്ന ദീപക് എന്നിവരാണ് കൊല്ലപ്പെട്ടവരില്‍ രണ്ടുപേരെന്നാണ് സൂചന. ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top