Advertisement

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഹർത്താൽ ഭാഗികം

October 29, 2019
Google News 0 minutes Read

സംസ്ഥാന വ്യാപകമായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഹർത്താൽ ഭാഗികം. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ പകുതിയോളം കടകൾ അടഞ്ഞുകിടക്കുകയാണ്. അതേസമയം, വ്യാപാരി വ്യവസായി സമിതി ഹർത്താലിൽ നിന്ന് വിട്ടുനിൽക്കുകയാണ്.

വാറ്റ് നിയമത്തിന്റെ മറവിൽ വ്യാപാരികളെ മാനസികമായി സർക്കാർ പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് സംസ്ഥാന വ്യാപകമായി വ്യാപാരി വ്യവസായി ഏകോപന സമിതി കടകളച്ചെ് പ്രതിഷേധിക്കുന്നത്. 2011 മുതൽ 16 വരെയുള്ള കാലയളവിലെ വാറ്റിന്റെ പേരിലുള്ള തുക അടയ്ക്കാൻ വ്യാപാരികൾക്ക് നോട്ടീസ് അയച്ചുകൊണ്ടിരിക്കുകയാണ്. പലതവണ സംസ്ഥാന സർക്കാരിന് നിവേദനം നൽകിയിട്ടും ഫലമുണ്ടായിട്ടില്ല. ഖജനാവിലേക്ക് വരുമാനമുണ്ടാക്കാൻ വ്യാപാരികളെയും വ്യവസായികളെയും സർക്കാർ പീഡിപ്പിക്കുന്നുവെന്നാണ് ആരോപണം.

പ്രതിഷേധത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ കളക്ടറേറ്റിലേക്ക് വ്യാപാരികൾ മാർച്ച് നടത്തി. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത തണ്ണിത്തോട് സ്വദേശിയായ റബ്ബർ വ്യാപാരി മത്തായി ഡാനിയേലിന്റെ മൃതദേഹം വഹിച്ചുകൊണ്ടായിരുന്നു മാർച്ച്. വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികളിൽ നിന്ന് പിന്മാറിയില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് സ്ഥാപനങ്ങൾ അടച്ചിടുമെന്ന നിലപാടിലാണ് വ്യാപാരി വ്യവസായി എകോപന സമതി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here