കൂടത്തായി കൊലപാതക പരമ്പര; ജോളിയുടെ ചോദ്യം ചെയ്യലും തെളിവെടുപ്പും ഇന്നും തുടരും

കൂടത്തായി ആല്‍ഫൈന്‍ വധക്കേസില്‍ പ്രതി ജോളിയെ ചോദ്യം ചെയ്യുന്നതും തെളിവെടുപ്പും ഇന്നും തുടരും. കൂടത്തായി പൊന്നാമറ്റത്തെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. കൂടാതെ സിലി വധക്കേസില്‍ കസ്റ്റഡിയിലുള്ള എം എസ് മാത്യുവിനെ ചോദ്യം ചെയ്യുന്നതും തുടരുകയാണ്. വടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലാണ് മാത്യുവിനെ ചോദ്യം ചെയ്യുന്നത്.

കൊല്ലപ്പെടുന്നതിന് തൊട്ട് മുന്‍പ് സിലി സെബാസ്റ്റ്യന്‍ യാത്ര ചെയ്ത ജോളിയുടെ ആദ്യത്തെ കാര്‍ പൊലീസ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. കൊല്ലപ്പെടുന്നതിന് തൊട്ടു മുന്‍പ് വരെ സിലി യാത്ര ചെയ്തതും സയനൈഡ് ഉള്ളില്‍ ചെന്നു കുഴഞ്ഞു വീണ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയതും ഈ കാറിലാണ്.

യാത്രക്കിടെ സിലി കാറില്‍ ഛര്‍ദിച്ചിരുന്നതിനാല്‍ അതിന്റെ അംശം കണ്ടെത്തുന്നതിന് കോടതി അനുമതിയോടെ ഫോറന്‍സിക് വിഭാഗം വിശദമായി പരിശോധിക്കും. മാത്യുവിനെ മൂന്നു ദിവസത്തേക്കും ജോളിയെ നാല് ദിവസത്തേക്കുമാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top